Saturday, July 5, 2025 1:20 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്
ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്ന് രാവിലെ 9.30ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു, ജില്ലാ സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി തുടങ്ങിയവര്‍ പങ്കെടുക്കും.
—————–
മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം : ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബര്‍ 1 ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. മലയാള ഭാഷ അധ്യാപകനായ പന്തളം എന്‍എസ്എസ് കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ചെറുകുന്നം പുരുഷോത്തമനെ ആദരിക്കും. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗായിക അപര്‍ണ രാജീവ് ഒഎന്‍വി മുഖ്യാതിഥിയാകും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രൊഫ.ടി.കെ.ജി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. കളക്ടറേറ്റ് ലോ ഓഫീസര്‍ കെ.എസ്. ശ്രീകേശ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി നവംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാള കവിതാലാപനം, മലയാള ഭാഷ പ്രസംഗം, മലയാളം കേട്ടെഴുത്ത്, മലയാളം ഫയലെഴുത്ത് എന്നീ മത്സരങ്ങള്‍ നടത്തും.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി മാറ്റിവെച്ചു
പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി 03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബര്‍ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
———————–
ജലമേള ; യോഗം ഒന്‍പതിന്
നീരേറ്റുപറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിന് നടക്കുന്ന പമ്പാ ജലമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതിലേക്ക് നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.
——————–
എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2014 മുതല്‍ 2017 ആഗസ്റ്റ് വരെ എന്‍സിവിറ്റി ട്രേഡുകളില്‍ പ്രവേശനം നേടിയതും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരും ആയ ട്രെയിനികളില്‍ നിന്നും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും 2022 നവംബറില്‍ നടക്കുന്ന എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിതഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. സിബിറ്റി ഫീസായ 163 രൂപയും രജിസ്ട്രേഷന്‍ ഫീസായ 50 രൂപയും നവംബര്‍ 10നകം പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം അന്നേ ദിവസം വൈകുന്നേരം നാലിനകം പ്രിന്‍സിപ്പല്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 259 952.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അസീറ ഖാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
—————–
സാഹിത്യ മത്സരം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോന്നി ബ്ലോക്ക്തല സാഹിത്യ മത്സരങ്ങള്‍ നവംബര്‍ രണ്ടിന് അരുവാപ്പുലം ഗവ, എല്‍പി സ്‌കൂളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍. ഫോണ്‍ : 9495 112 604.
———————-
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടാക്‌സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (ഏഴ് സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 1500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം : കൂടിക്കാഴ്ച നവംബര്‍ അഞ്ചിന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിലേക്ക് റിസോഴ്സസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ അഞ്ചിന് രാവിലെ 10:30ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. എന്‍എസ്‌ക്യൂഎഫ് കോഴ്‌സായ സിഇറ്റി പാസായവരോ, അസാപ്പിന്റെ സ്‌കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ലയില്‍ ബന്ധപ്പെടാം. ഫോണ്‍: 0469 2 600 181.
———————
ലഹരി വിരുദ്ധ കാമ്പയിന്‍ : ദീപശിഖാ പ്രയാണം
തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ദീപശിഖാ പ്രയാണത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണം നടത്തി. അസി.പ്രൊഫ. റെനോഷ് ടോം,(കണ്‍വീനര്‍, ആന്റീ ഡ്രഗ് സെല്‍, തിരുവല്ല മാര്‍ത്തോമാ കോളേജ്), അസിസ്റ്റന്റ്പ്രൊഫ.എലിസബത്ത് ജോര്‍ജ് (പ്രോഗ്രാം ഓഫീസര്‍, മാര്‍ത്തോമാ കോളേജ്, തിരുവല്ല) തുടങ്ങിയവര്‍ പങ്കെടുത്തു. എസ്‌സി സ്‌കൂള്‍, ബാലികാമഠം, കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് തിരുവല്ല എന്നിവിടങ്ങളില്‍ തെരുവുനാടകാവതരണവും നടത്തി. ജില്ലയിലെ വിവിധ ഇടങ്ങളിലും വിദ്യാലയങ്ങള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളുമാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...

നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്

0
ബെംഗളൂരു : നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്....

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ...

വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച് വിറ്റെന്ന പരാതിയിൽ ജില്ലാകലക്ടർക്കെതിരെ കേസ്

0
എറണാകുളം: എറണാകുളം വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച്...