ലക്ഷ്വറി ബസ് ആവശ്യമുണ്ട്
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഈ മാസം 26 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ്, മറൈന്‍ഡ്രൈവ്, മെട്രോ റെയില്‍ എന്നിവിടങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോകാന്‍ 45 സീറ്റുകളുളള രണ്ട് ലക്ഷ്വറി ബസ് ലഭ്യമാക്കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ /വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ന് വൈകിട്ട് 3 വരെ. ഫോണ്‍: 04735-251153.
പഠനോത്സവം ജില്ലാതല ഉദ്ഘാടനം നാളെ ബുധനാഴ്ച
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ജില്ലാതല പഠനോത്സവം നാളെ ബുധനാഴ്ച എഴുമറ്റൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് ല്‍ നടക്കും. എഴുമറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാലയങ്ങളിലെ പഠന മികവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്കുക എന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം.
സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പിലാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക പരിമിതികളാല്‍ കുട്ടികളെ കുടുംബങ്ങളില്‍നിന്ന് അനാഥാലയങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കുന്നതിനു പകരം കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് ഇത്. അപേക്ഷകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു വിധ ധനസഹായവും ലഭിക്കാത്തവരാകണം. ഏക രക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍/ എച്ച്.ഐ.വി ബാധിതരായ രക്ഷിതാവിന്റെ കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷയോടൊപ്പം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും സ്‌കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, (വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു സമര്‍പ്പിക്കണം. യോഗ്യരായ കുട്ടികളുടെ രക്ഷിതാവിന്റെയും കുട്ടിയുടേയും സംയുക്ത അക്കൗണ്ടിലേക്കു പ്രതിമാസം 2000 രൂപ വീതം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിക്കുക. 0468 2319998,8281954196, 8589990362.
സാംസ്‌കാരിക സമുച്ചയങ്ങള്‍ക്ക് ഭൂമി ആവശ്യമുണ്ട്
നവോത്ഥാന നായകരുടെ പേരില്‍ ജില്ലയില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന് 3.5 മുതല്‍ അഞ്ച് ഏക്കര്‍ വരെയുളള ഭൂമി ആവശ്യമുണ്ട്. ഡയറക്ട്/ നെഗോഷ്യബിള്‍ പര്‍ച്ചേസ് വഴി സ്വകാര്യഭൂമി വിട്ടു കൊടുക്കാന്‍ താത്പര്യമുളളവര്‍ പത്തനംതിട്ട കളക്ടറേറ്റിലെ എല്‍.ആര്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 8547610038.
നോര്‍ക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യത നിര്‍ണയവും സംരംഭകത്വ പരിശീലനവും 20ന്
പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (എന്‍.ഡി.പി.ആര്‍.ഇ.എം) കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ യുകോ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഈ മാസം 20 ന് രാവിലെ 10 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വിദേശത്തുനിന്നും തിരികെയെത്തിയ പ്രവാസികള്‍ക്കു തുടങ്ങാവുന്ന സംരംഭങ്ങളും ക്യമ്പില്‍ പരിചയപ്പെടുത്തും. മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ടു വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്നു പാസ്പോര്‍ട്ട് സൈസ്് ഫോട്ടോയും കരുതണം. താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പരിലും, നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0495-2304882,4885 നമ്പരിലും ലഭിക്കും.
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ ജില്ലാ യോഗ പഠന കേന്ദ്രം വഴിയാണ് ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആസ്ഥാനത്ത് നിലവിലുളള പഠനകേന്ദ്രം വഴിയും ഡിപ്ലോമ പ്രോഗ്രാമില്‍ ചേര്‍ന്ന് പഠിക്കാം. ഒരു വര്‍ഷമാണ് കാലാവധി. (രണ്ട് സെമസ്റ്റര്‍). പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍. അടിസ്ഥാന യോഗ്യത- പ്ലസ് ടു / തതുല്യം. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്.എസ്.എല്‍.സി പാസായി യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ഈ ആനുകൂല്യം ആവശ്യമുളളവര്‍ യോഗയിലുളള പ്രാവീണ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കാം. കോഴ്‌സ് ഫീസ് 11,000 രൂപ. യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ 6500 രൂപ കൊടുക്കണം. അപേക്ഷാ ഫോറം 200 രൂപ ഒടുക്കി നേരിട്ടും എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിന്റെ പേരില്‍ എടുത്ത 250 രൂപയുടെ ഡി.ഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലില്‍ ലഭ്യമാകും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നമ്പര്‍: 0471 2325101. www.srccc.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച പ്രിന്റിനോടൊപ്പം 11200 രൂപ ഡി.ഡി ആയോ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി ട്രാന്‍സ്ഫര്‍ ആയോ ഒടുക്കി അപേക്ഷയോടൊപ്പം എസ്.ആര്‍.സി യിലേക്ക് നേരിട്ട് അയക്കുക. അപേക്ഷാ ഫോറം https://srccc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് അപേക്ഷിക്കാം. ജില്ലയിലെ പഠന കേന്ദ്രം പ്രതിഭാ കോളജ് , കത്തോലിക്കേറ്റ് കോളജ് റോഡ് , പത്തനംതിട്ട-689 645. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.കെ അശോകന്‍ -9961090979, എസ്. ശ്രീജേഷ് വി.കൈമള്‍-9447432066 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.