Sunday, July 6, 2025 2:16 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
ഫിഷറീസ് കോംപ്ലക്‌സ് പന്നിവേലിചിറയില്‍ മത്സ്യ വളര്‍ത്തലിന് പാകമായ ഗിഫ്റ്റ് മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. മത്സ്യ വളര്‍ത്തലിന് രജ്‌സ്‌ട്രേഷനും ഗിഫ്റ്റ് മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സുമുളള മത്സ്യകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ മത്സ്യകുഞ്ഞുങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2223134, 7902948908, 9744492980.

ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ 155 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി മാര്‍ച്ച് രണ്ട്. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പുളിക്കീഴ് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0469 2610016.

ഉത്സവം 2020- 27 വ്യാഴാഴ്ച നടക്കുന്ന പരിപാടികള്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പും പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഉത്സവം 2020ന്റെ ഭാഗമായി കടമ്മനിട്ട പടയണി ഗ്രാമത്തില്‍ നാളെ വൈകിട്ട് ആറുമുതല്‍ കണ്ണൂര്‍ സരിത് ബാബുവും സംഘവും അവതരിപ്പിക്കുന്ന നിണബലി, കൊല്ലം കാര്‍ത്തിക്കും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം എന്നിവ നടക്കും. അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ആറുമുതല്‍ തിരുവനന്തപുരം ഗുരുകൃപാ നാടന്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന കാക്കാരിശി നാടകം, കണ്ണൂര്‍ ചന്തു പണിക്കരും സംഘവും അവതരിപ്പിക്കുന്ന തെയ്യം എന്നിവ നടക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പ്രധാന മന്ത്രി കൃഷി സിന്‍ചായ് യോജന (നീര്‍ത്തടം) പദ്ധതിയില്‍ ജില്ലാതലത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ നിയമിക്കും. അഗ്രികള്‍ചര്‍ എഞ്ചിനീയറിംഗ്, അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഹൈഡ്രോളജിക്കല്‍ എഞ്ചിനീയറിംഗ്, സോയില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നീര്‍ത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം, കൃഷി, ഹോര്‍ട്ടികള്‍ചര്‍ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റാ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11.30 ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിചേരണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ രാവിലെ 10.30 ന് ആരംഭിക്കും. ഫോണ്‍: 0468-2962686

ചന്ദന തടി വില്‍പ്പനയ്ക്ക്
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദന തടി ചില്ലറ വില്‍പ്പനയ്ക്ക്. പൊതുജനങ്ങള്‍ക്ക് നിലവാരം ഉള്ള ചന്ദന തടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ചന്ദന തടി ചില്ലറ വില്‍പ്പന ആരംഭിച്ചു. ക്ലാസ്‌നാല് -ഗോട്ട്‌ല, ക്ലാസ്-ആറ്, ബാഗ്രാദാദ്, ക്ലാസ്-14 സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വില്‍പ്പന നടത്തുക.മേല്‍പ്പറഞ്ഞ ക്ലാസുകളില്‍ ഉള്‍പ്പെട്ട 50 ഗ്രാം, 100ഗ്രാം, 200ഗ്രാം,500ഗ്രാം, 600ഗ്രാം, 1കിലോഗ്രാം, വരെയുള്ള ചന്ദനതടികള്‍ വ്യക്തികള്‍ക്ക് വാങ്ങാം. പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെത്തി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം ഒരു വ്യക്തിക്ക് വാങ്ങാം. ആരാധനാലയങ്ങള്‍, അംഗീക്യത സ്ഥാപനങ്ങള്‍, കരകൗശല വസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, അംഗീകൃത മരുന്നു നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോഗ്രാം എന്ന നിയന്ത്രണം ബാധകമല്ല. വിശദവിവരങ്ങള്‍ക്ക് 04682247927, 04752222617 എന്നീ നമ്പരില്‍ ബന്ധപ്പെടുക.

താത്കാലിക ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ് 1), എച്ച്.എസ്.എസ്.ടി (ഹിസ്റ്ററി1) , എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ് 1), എം.സി. ആര്‍.ടി (എച്ച്.എസ്.എ 1) എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സേവന കാലാവധി 2021 മാര്‍ച്ച് 31 വരെ മാത്രം. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പട്ടിക വര്‍ഗ വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതം ഉളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകള്‍ മാര്‍ച്ച് 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി, 689 672 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0473 5 251153.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ പ്രധാന കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 29ന് വൈകിട്ട് നാല് വരെ. ലേലം മാര്‍ച്ച് രണ്ടിന് ഉച്ചക്ക് രണ്ടിന് കൂടല്‍ പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടല്‍ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04734 270796

കെട്ടിട നികുതി ഒറ്റത്തവണയായി അടയ്ക്കാം
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെട്ടിട നികുതി ഒറ്റതവണയായി അടയ്ക്കുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ പിഴപലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734228621

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...