ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ മീഡിയേഷന്‍ സെല്‍; എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പട്ടിക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മീഡിയേഷന്‍ റെഗുലേഷന്‍ റൂള്‍സ് 2020 ലെ ക്ലോസ് 3 ല്‍ പ്രതിപാദിച്ചിട്ടുണ്ട്.
അപേക്ഷ 2021 ജൂലൈ 21 വൈകിട്ട് അഞ്ചിനുളളില്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം. സമയ പരിധിക്കുളളില്‍ കിട്ടുന്ന അപേക്ഷകള്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും സെക്ഷന്‍ 75 ലെ സബ് സെക്ഷന്‍ 1 പ്രകാരം രൂപീകരിക്കുന്ന ഒരു സബ്-കമ്മിറ്റി പരിശോധിക്കുന്നതും 10 പേരില്‍ അധികമാകാത്ത ഒരു പാനലിനെ തെരഞ്ഞെടുക്കുന്നതുമായിരിക്കും.
കാര്‍ഷികാധിഷ്ഠിത മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും സംരംഭകത്വ വികസനവും: ഓണ്‍ലൈന്‍ പരിശീലനം 23ന്
ഭക്ഷ്യ ഉത്പന്നങ്ങളുടെ മൂല്യ വര്‍ധന സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി 10 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന പിഎംഎഫ്എംഇ സ്‌കീം 2021-2024 കാലയളവില്‍ നടപ്പിലാകുന്നു. ഇതുപ്രകാരം എല്ലാ ജില്ലകളുടെയും തനതായ കാര്‍ഷിക ഉല്പന്നത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചക്കയില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും നിലവിലെ ഭക്ഷ്യ സംസ്‌കരണം സ്ഥാപനങ്ങളുടെ വിപൂലീകരണത്തിനും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ക്കും എസ്എച്ച്ജികള്‍ക്കും കോമണ്‍ പ്രോസസിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനും പിഎംഎഫ്എംഇ സ്‌കീമില്‍ അപേക്ഷിക്കാം. സിഎഫ്എസ്സി കള്‍ക്ക് അധിഷ്ഠിതമായി ഗ്രാന്റ് ലഭിക്കും.
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റും പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലലെ സംരഭകര്‍ക്കും സംരംഭകരാകുവാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി ഈ മാസം 23ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യുന്നതിനായി തിരുവല്ല, മല്ലപ്പള്ളി താലൂക്ക് പരിധിയില്‍ ഉള്ളവര്‍ -9496427094 എന്ന നമ്പറിലും അടൂര്‍ താലൂക്ക് – 9846996421, പത്തനംതിട്ട, കോന്നി, റാന്നി താലൂക്ക് -9496267826 എന്നീ നമ്പറുകളില്‍ വിളിക്കുക. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയച്ചും രജിസ്റ്റര്‍ ചെയ്യാം.
ഇന്‍സ്പിരേഷന്‍ ട്രെയിനിങ് 23ന്
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി)ന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എന്റര്‍പ്രണര്‍ഷപ് (ARISE) പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ് പത്തനംതിട്ട ജില്ലയ്ക്കായി ഈ മാസം 23 ന് രാവിലെ 10.30 മുതല്‍ 12.30 വരെ സംഘടിപ്പിക്കും.
ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ട്രെയിനിങില്‍ കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരോ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കോ പങ്കെടുക്കാം. ഈ സൗജന്യ ട്രെയിനിങ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7012376994, 9656412852 എന്ന നമ്പറുകളിലോ പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.