കള്ളുഷാപ്പ് വില്‍പ്പന
ജില്ലയിലെ കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 23,24 തീയതികളില്‍ രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ വില്‍പ്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യമായ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0468 2222873.
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പത്തനംതിട്ട റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 25ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. കൊറോണ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇന്റര്‍വ്യൂ മാറ്റിവച്ചിട്ടുള്ളത്.
ദര്‍ഘാസ്
ശബരിമല ഉത്സവം, വിഷു എന്നിവയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ള 130 വിശുദ്ധിസേനാംഗങ്ങള്‍ക്ക് യൂണിഫോം, ട്രൗസര്‍, തോര്‍ത്ത്, പുല്‍പ്പായ എന്നിവയും ശുചീകരണത്തിന് ആവശ്യമായ ഈര്‍ക്കില്‍ ചൂല്‍, ട്രാക്ടര്‍ എന്നിവയും വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഈ മാസം 26 വൈകിട്ട് മൂന്നിന് മുമ്പ് അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04734 224827.
ടെന്‍ഡര്‍
പട്ടികജാതി വികസന വകുപ്പ് പന്തളം ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 28 വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04734 252243.
സ്റ്റേഷനറി വിതരണം ഇല്ല
വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ ഒന്നിനും രണ്ടിനും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.