നെഹ്രു യുവ കേന്ദ്ര ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നെഹ്രു യുവകേന്ദ്രയുടെ സംസ്ഥാന- ജില്ലാ ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഓഫീസുകള്‍ അടച്ചിടുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് ജില്ലാ ഓഫീസറെ ഫോണില്‍ ബന്ധപ്പെടാം.
പമ്പാ അണക്കെട്ട് തുറക്കും
ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് പമ്പാ ത്രിവേണി സരസിലും ആറാട്ടുകടവിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിന് പമ്പാ അണക്കെട്ടില്‍ നിന്നും മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെ പ്രതിദിനം 25000 ഘന അടി എന്ന തോതില്‍ ജലം തുറന്ന് വിടുന്നതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി.
പരിശോധന മാറ്റി
ഈ മാസം 27ന് ആറന്മുള സത്രത്തില്‍ നടത്താനിരുന്ന ആറന്മുള പഞ്ചായത്തിലെ വ്യാപാരികളുടെ ത്രാസുകളുടെ പരിശോധന, പത്തനംതിട്ട ലീഗല്‍ മെട്രോളജി ഓഫീസില്‍ നടത്താനിരുന്ന ആട്ടോമീറ്റര്‍ പരിശോധന തുടങ്ങിയവ മാറ്റിവച്ചതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.
കൂടിക്കാഴ്ച മാറ്റിവച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലെ സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്നതിനായി 26ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച കോവ്ഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.