ഓണം-ബക്രീദ് ഖാദി വില്‍പ്പന മേള
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 28 മുതല്‍ ഓഗസ്റ്റ് 30 വരെ ഓണം-ബക്രീദ് ഖാദി വില്‍പ്പന മേള നടത്തും. 28 രാവിലെ 11ന് ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും.
അഭിമുഖം മാറ്റിവച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് 29 രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
സ്റ്റാഫ് നഴ്‌സ് ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സിഎച്ച്‌സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. 17,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഈ മാസം 30ന് രാവിലെ 11ന് സിഎച്ച്‌സിയില്‍ ഹാജരാകണം. ഫോണ്‍: 04735 251773.
റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് മൂന്നിന് അകം അടുത്തുള്ള ടിഇഒ/ടിഡിഒ ഓഫീസിലോ സ്‌കൂള്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. അപേക്ഷാഫോറം മുകളില്‍ പറഞ്ഞിട്ടുള്ള ഓഫീസുകളിലും ഐ.റ്റി.ഡി.പി ഓഫീസിലും അടുത്തുള്ള എംആര്‍എസുകളിലും ലഭിക്കും. ഫോണ്‍: 9446085395, 9895490567.