Thursday, April 10, 2025 9:45 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ ഒന്നു മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് കോവിഡ് രോഗബാധിതരോ ക്വാറന്റൈനില്‍ ഉളളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുകയാണെങ്കില്‍ അത്തരം ഉദ്യാഗാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിന് നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലാസ് റൂമുകള്‍ പ്രത്യേകം സജ്ജമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച സംശയ നിവാരണങ്ങള്‍ക്കായി 0468-2222665എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ 6, 7 തീയതികളില്‍
പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കും. ജൂലൈ ആറിന് രാവിലെ 11 മുതല്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് ആസൂത്രണ കമ്മറ്റിയിലേക്ക് 10 അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതില്‍ ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി, നാലു വീതം പുരുഷ-സ്ത്രീ അംഗങ്ങള്‍ ഉള്‍പ്പെടും. ജൂലൈ ഏഴിന് രാവിലെ 11ന് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഒന്നു വീതം സ്ത്രീ-പുരുഷ അംഗങ്ങളേയും തെരഞ്ഞടുക്കും. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരഞ്ഞടുപ്പ് ദിവസം രാവിലെ 10.30 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

ധന സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പാക്കി വരുന്ന വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

1. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ദീര്‍ഘകാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 15,000 രൂപ വീതം സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. 2. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയവര്‍ക്കും സ്വയംതൊഴില്‍ ധനസഹായമായി 20,000 രൂപ വീതം അനുവദിക്കുന്നു.(ജീവനം പദ്ധതി). 3. അതിക്രമത്തിനിരയായി കിടപ്പിലാവുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം അനുവദിക്കുന്നു. 4. രണ്ടുവര്‍ഷമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242,8281999036 ഇമെയില്‍: [email protected]. അപേക്ഷാ ഫാറം നേരിട്ട് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ Social defence. എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 10.

ടെന്‍ഡര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9. ഫോണ്‍ – 0468 2362129, 9745292674. ഇ മെയില്‍- [email protected].

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടതി ഫീസ് വർദ്ധന ; കോടതി നടപടികൾ ബഹിഷ്കരിച്ച് അഭിഭാഷകർ

0
അടൂർ : കോടതി ഫീസ് വർദ്ധനവിനെതിരെ അടൂർ കോർട്ട് സെന്ററിലെ...

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജിന്‍റെ ഉത്തരവാദിത്തം യാത്രക്കാരന് മാത്രമാണെന്ന് ദില്ലി ഹൈക്കോടതി

0
ദില്ലി : ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജിന്‍റെ ഉത്തരവാദിത്തം യാത്രക്കാരന് മാത്രമാണെന്ന്...

ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന്

0
റാന്നി : ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന്....

നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ് ; മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു

0
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ...