ജില്ലാ വികസന സമിതി യോഗം 31ന്
ജില്ലാ വികസന സമിതി യോഗം ജൂലൈ 31ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. പങ്കെടുക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പേരില്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണം.
സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെളളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-2022 വര്‍ഷത്തെ 5 ,6, 7, 8, 9, 11 ക്ലാസുകളിലേക്കു പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തിലുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ആഗസ്റ്റ് 17 ന് രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.
5-ാം ക്ലാസിലേക്ക് പ്രവേശനത്തിനായി നിലവില്‍ 4-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും 11-ാം ക്ലാസിലേക്ക് നിലവില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) പകര്‍പ്പുകള്‍ എന്നിവ സഹിതം മേല്‍തീയതിയില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. 5, 6, 7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. (6, 7, 8, 9 ക്ലാസുകളിലേക്കുളള സെലക്ഷന്‍ നിലവിലെ ഒഴിവനുസരിച്ചായിരിക്കും). പ്ലസ് വണ്‍ ക്ലാസുകളിലേക്കുളള സെലക്ഷന്‍ ഹ്യൂമാനിറ്റീസ് ബാച്ചിലേക്കാണ് നല്‍കുന്നത്. ഫോണ്‍ – 0471 2381601, ഗോഡ്വിന്‍ റസ്സല്‍-9847262657.
കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്‍, കൊല്ലം – 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.