ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂര്‍ (8547005032, 04792454125), അടൂര്‍ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692678983), ചേര്‍ത്തല (8547005038, 04782552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 9 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അതാത് കോളേജുകളില്‍ ആഗസ്റ്റ് 11 ന് വൈകുന്നേരം അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/eng-gnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in/ ഇമെയില്‍ [email protected] മുഖാന്തിരം ലഭിക്കും.
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 33. ഫോണ്‍ നമ്പര്‍ 0471-2325101, 2325102, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് (പത്തനംതിട്ട):9961090979, 9447469667. യോഗ അസോസിയേഷന്‍ ഓഫ് കേരള: 9846594508
ഗവ . ഐടിഐ ചെന്നീര്‍ക്കരയില്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
2014-ബാച്ചില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ 3, 4 സെമസ്റ്ററിലേയും 2015, 2016, 2017, 2018 ബാച്ചുകളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ 1, 2, 3, 4 സെമസ്റ്ററിലേയും, 2018 ബാച്ചില്‍ അഡ്മിഷന്‍ നേടിയ 1 വര്‍ഷ, 2 വര്‍ഷ കോഴ്സുകളിലെ ട്രെയിനികള്‍ക്കും, 2019- ബാച്ചില്‍ 2 വര്‍ഷ കോഴ്സുകളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. നിര്‍ദിഷ്ട യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ ഈ മാസം എട്ടിന് വൈകുന്നേരം മൂന്നിനകം ഐടിഐ യില്‍ സ്വീകരിക്കും. അപേക്ഷാ ഫീസായി 170 രൂപ (എഞ്ചിനീയറിംഗ് ഡ്രോയിങ് ആന്‍ഡ് പ്രാക്ടിക്കല്‍) 0230 -ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റെസിപ്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാനോടൊപ്പം അപേക്ഷകള്‍ സമര്‍പ്പിക്കണം. ട്രേഡ് തിയറി, എംപ്ലോയബിലിറ്റി സ്‌കില്‍, വര്‍ക് ഷോപ്പ് കാല്‍കുലേഷന്‍ എന്നീ വിഷയങ്ങള്‍ക്ക്, https://nimionlineadmission.in/dgt/#/examfee എന്ന ലിങ്കില്‍ നേരിട്ട് ഫീസ് ഒടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov .in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐടിഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ : 0468 2258710.
ഗവ.ഐടിഐ ചെന്നീര്‍ക്കരയില്‍ പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഗവ.ഐ ടി ഐ ചെന്നീര്‍ക്കരയില്‍, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെപ്റ്റംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയ്ക്ക് ( എഞ്ചിനീയറിംഗ് ഡ്രോയിങ്, ട്രേഡ് പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക്), 2014 വിദ്യാഭ്യാസ വര്‍ഷം മുതല്‍ സെമസ്റ്റര്‍ /ആനുവല്‍ സമ്പ്രദായത്തില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട പ്രൈവറ്റ് ട്രെയിനികളില്‍ (എസ്‌സിവിടി പാസായവരില്‍) നിന്നും അപേക്ഷ ക്ഷണിച്ചു. 1, 2, 3, 4 സെമസ്റ്റര്‍/ആനുവല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് നിര്‍ദിഷ്ട യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ ഈ മാസം എട്ടിന് വൈകുന്നേരം മൂന്നിന് മുന്‍പായി ഐടിഐ യില്‍ സ്വീകരിക്കും. അപേക്ഷാ ഫീസായി 1105 രൂപ 0230 -ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റെസിപ്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാനോടൊപ്പം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov .in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐ ടി ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ : 0468 2258710.
ഗവ.ഐ ടി ഐ ചെന്നീര്‍ക്കരയില്‍ വ്യവസായിക തൊഴിലാളി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഗവ.ഐ ടി ഐ ചെന്നീര്‍ക്കരയില്‍,അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെപ്റ്റംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയ്ക്ക് (എഞ്ചിനീയറിംഗ് ഡ്രോയിങ്, ട്രേഡ് പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക്) വ്യവസായിക തൊഴിലാളി വിഭാഗത്തില്‍ നിന്നും നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ ഈ മാസം എട്ടിന് വൈകുന്നേരം മൂന്നിന് മുന്‍പായി ഐടിഐ യില്‍ സ്വീകരിക്കും. അപേക്ഷാ ഫീസായി 1105 രൂപ 0230 -ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റെസിപ്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാനോടൊപ്പം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov .in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐ ടി ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ : 0468 2258710.
മാംസ അധിഷ്ഠിത മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി) അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എആര്‍ഐഎസ്ഇ) രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം 11 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 9605542061 എന്നീ നമ്പറുകളിലോ ബന്ധപെടുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ; ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാമിഷനില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്ററുടെ താല്ക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്. യോഗ്യത ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പിജിഡിസിഎ ഡിപ്ലോമയുമാണ്. മലയാളം ടൈപ്പ്റൈറ്റിംഗില്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയുമായി ഈ മാസം 16 ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍ പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2962038
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്: അംശാദായം സബ്പോസ്റ്റ് ഓഫിസുകള്‍ വഴിമാത്രം അടക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ല എന്നും അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളേയോ നാളിതുവരെ ഏല്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ്പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ്പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രം അംശാദായം അടക്കാം. കോഴിക്കോട് ചാരത്തു കുളത്തുള്ള ഓഫീസാണ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം. കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുവേണ്ടി പ്രത്യേക യൂണിയനോ, ഏജന്‍സിയോ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംശാദായമടക്കുന്നതിനായും യൂണിയനില്‍ ചേര്‍ക്കുന്നതിനായും ചില തത്പരകക്ഷികള്‍ കമ്മീഷനായി വന്‍ തുകകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗങ്ങള്‍ അംശാദായ തുക മാത്രമേ അടക്കേണ്ടതുള്ളൂ എന്നും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് വശംവദരാവാതിരിക്കുവാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
കോവിഡ് ആശ്വാസ ധനസഹായം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഈ മാസം 12 നകം ലേബര്‍ കമ്മീഷണറേറ്റിലെ സൈറ്റ് മുഖാന്തിരം അപേക്ഷിക്കണം. കഴിഞ്ഞവര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മെര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ കൃത്യമായ അക്കൗണ്ട് നമ്പര്‍ അതാത് ജില്ലാ ഓഫീസുകളില്‍ അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
മണ്ണ് ലേലം ചെയ്യുന്നു
അടൂര്‍ കോടതി സമുച്ചയം പരിസരത്ത് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള 1090.8 ക്യുബിക് മീറ്റര്‍ (2181.6 മെട്രിക് ടണ്‍) കരമണ്ണ് ഈ മാസം 12 ന് പകല്‍ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ നിരതദ്രവ്യം കെട്ടി വച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04734 224826
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ, മേഖലാ മാനേജര്‍, ടി സി 15/1942(2) ഗണപതികോവിലിനു സമീപം, വഴുതക്കാട്, തൈക്കാട്പി.ഒ എന്ന മേല്‍ വിലാസത്തിലോ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328257, 9496015006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുന്നു
പത്തനംതിട്ട നഗരസഭയിലെ കര്‍ഷകരെ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ആദരിക്കും. മികച്ച യുവകര്‍ഷകര്‍, നെല്ല്, തെങ്ങ്, പച്ചക്കറി, സമ്മിശ്ര കൃഷി പട്ടികജാതി വിഭാഗം, വനിതാ കര്‍ഷക, മികച്ച കര്‍ഷക തൊഴിലാളി എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. താത്പര്യമുളളവര്‍ ഈ മാസം 10 ന് വൈകിട്ട് മൂന്നു വരെ പത്തനംതിട്ട നഗരസഭാ കൃഷി ഭവനില്‍ അപേക്ഷകള്‍ നല്‍കാമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.