Wednesday, May 14, 2025 8:44 pm

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകള്‍ക്കും ഉപതിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് 2.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

പൊതുജന പങ്കാളിത്തത്തോടെ ജില്ലയിലെ റോഡുകളുടെ വശങ്ങള്‍ 25ന് വൃത്തിയാക്കും
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തി ദിനമായ ഈ മാസം 25ന് സംസ്ഥാനത്തെ എല്ലാ നാഷണല്‍ ഹൈവേകളും, സ്റ്റേറ്റ് ഹൈവേകളും, പ്രധാനറോഡുകള്‍, മറ്റ് റോഡുകള്‍ എന്നിവ വൃത്തിയാക്കുന്നതിന് മുന്നോടിയായുള്ള ജില്ലാതല യോഗം എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.
ജില്ലയിലെ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങലിലൂടെ കടന്നുപോകുന്ന റോഡുകളിലെ വശങ്ങളിലുളള പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണു തദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്, എന്‍.സി.സി, വിദ്യാലയങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെ ജനുവരി 25ന് ശുചീകരണം നടത്തുകയെന്ന് എ.ഡി.എം അലക്സ് പി. തോമസ് പറഞ്ഞു.
ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം അസി. പ്രോജക്ട് ഓഫീസര്‍ പി.എന്‍ ശോഭ, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.താര, പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം എന്നീ നഗരസഭാ സെക്രട്ടറിമാരായ ബിനു ജോര്‍ജ്, ഷാജു ജോര്‍ജ്, സജികുമാര്‍, കെ. മുരളി, എക്സ് സര്‍വീസ്മെന്‍ ക്ലീന്‍ പ്രൈവറ്റ് ലിമിറ്റഡ് അംഗം വാസുക്കുട്ടന്‍ നായര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ട്രൈ സ്‌കൂട്ടറിന് അപേക്ഷ ക്ഷണിച്ചു
റാന്നി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെട്ട ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു സ്വയം തൊഴിലിനു ട്രൈ സ്‌കൂട്ടര്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിന് മുകളില്‍ അംഗപരിമിതരായവരും ട്രൈ സ്‌കൂട്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ് / ലേണേഴ്സ് ഉളളവരും രണ്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം അപേക്ഷകര്‍. റാന്നി പെരുനാട് ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് ഈ മാസം 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നാളെ
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്)ന്റെ സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ” പഠന പരിമിതിയുളള കുട്ടികളില്‍ ഒക്യൂപേഷണല്‍ തെറാപ്പിയുടെ പങ്ക് ” എന്ന വിഷയത്തെ സംബന്ധിച്ച് ഓണ്‍ ലൈന്‍ ബോധവത്ക്കരണം നാളെ രാവിലെ 10ന് ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നടക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0468-2319998 (ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ട) എന്ന നമ്പറില്‍ ബന്ധപ്പെടുക.

പന്തളം നഗരസഭാ ലൈഫ് കുടുംബസംഗമവും അദാലത്തും നാളെ നടക്കും
പന്തളം നഗരസഭാ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും താക്കോല്‍ദാനവും നാളെ രാവിലെ ഒന്‍പതിന് സെന്റ് തോമസ് പാരിഷ് ഹാളില്‍ നടക്കും. അദാലത്ത്, താക്കോല്‍ദാനം എന്നിവയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും നിര്‍വഹിക്കും. പന്തളം നഗരസഭാ അധ്യക്ഷ ടി.കെ സതി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലാകായിക മേള നാളെ
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലാകായിക മേളയായ ‘നിറവ് 2020’ നാളെ രാവിലെ 9.30 മുതല്‍ മഞ്ഞനിക്കര കുറിയാക്കോസ് കാത്തനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത് അധ്യക്ഷതവഹിക്കും.

മസ്റ്ററിംഗ് സമയപരിധി നീട്ടി
ക്ഷേമനിധി ബോര്‍ഡ്/സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗിന്റെ സമയപരിധി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇനിയും മസ്റ്റര്‍ ചെയ്യാത്ത് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ പേര് നിർദ്ദേശിക്കുന്നതിന് ജനങ്ങൾക്ക്...

0
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ...

വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും...

പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം

0
റാന്നി: പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം. ശബരിമല തീർത്ഥാടകരുടെ പ്രധാന...