Thursday, July 10, 2025 7:13 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
വെണ്ണിക്കുളം എ.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെയുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 12ന് വൈകിട്ട് നാലിന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭവനരഹിത, ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും ലഭിക്കുന്നതിന് അപേക്ഷിക്കാം. നിലവില്‍ വീടും വസ്തുവും ഇല്ലാത്ത അര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സ്വയം സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷിക്കണം. 25 സെന്റില്‍ കൂടാത്ത വസ്തുവുള്ള ഭവനരഹിതര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വയം സത്യവാങ്മൂലം എന്നിവ സമര്‍പ്പിച്ചാല്‍ മതിയാകും. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഇളവ് ലഭിക്കും. അപേക്ഷ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ www.life.2020.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ഈ മാസം 14നകം സമര്‍പ്പിക്കണം.

കേരള മീഡിയ അക്കാദമി: പി.ജി. ഡിപ്ലോമ അപേക്ഷകള്‍ ആഗസ്റ്റ് 14 വരെ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സ്. പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് കോഴ്‌സ് ഈ മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. കോഴ്‌സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, അഡ്വര്‍ടൈസിംഗ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, കാമറ, എഡിറ്റിംഗ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2020 ല്‍ 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് രണ്ടു വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന പരീക്ഷ നടത്തുക. പരീക്ഷാ സെന്ററുകളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം പരീക്ഷാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് അകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: [email protected] .

സ്റ്റാഫ് നഴ്സ്: ഇന്റര്‍വ്യൂ 10ന്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലന്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ആറ് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജിഎന്‍എം/ബിഎസ് സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രതിമാസം 17000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ രേഖകള്‍, എസ്എസ്എല്‍സി ബുക്ക്, പ്രവൃത്തിപരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം 10ന് രാവിലെ 11ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

സ്വാതന്ത്ര്യദിനാഘോഷം: യോഗം നാളെ(ആഗസ്റ്റ് 6)
ഭാരതത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിന് നാളെ(ആഗസ്റ്റ് 6 വ്യാഴം) ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് അഡ്വ. പി സതീദേവി

0
തിരുവനന്തപുരം: തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് വനിതാ...

മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

0
മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ...

പിണറായി സര്‍ക്കാര്‍ വികസനത്തെ അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അധികാര വികേന്ദ്രീകരണമല്ല...

വളർത്തു പൂച്ച ആക്രമിച്ചു ; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

0
പത്തനംതിട്ട: വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം...