പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ, സന്നിധാനം, കരിമലയിലും പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ എം സി) ദിവസവേതനത്തില്‍ പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2023 നവംബര്‍ 15 മുതല്‍ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി). അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ നാലിനു ഒന്നിനു മുന്‍പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 7306391114
കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു
ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതി നവംബര്‍ പതിനാലിന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി നെഹ്‌സിന കെ. നദീര്‍ ( നാലാം ക്ലാസ് – പഴകുളം ഗവ. എല്‍.പി. എസ് ) , പ്രസിഡന്റായി ശ്രാവണ വി. മനോജ് ( ഏഴാം ക്ലാസ് – പന്തളം ഗവ. യു.പി. എസ് ) , സ്പിക്കറായി അനാമിക ഷിജു ( ഏഴാം ക്ലാസ് : റാന്നി മാടമണ്‍ ഗവ. യു.പി. എസ് ) എന്നിവരെ തെരഞ്ഞെടുത്തു.പൊതുസമ്മേളനത്തിന് ക്രിസ്റ്റിന മറിയം ഷിജു ( നാലാം ക്ലാസ് കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍.പി.എസ് ) സ്വാഗതവും സന ഫാത്തിമ ( ക്ലാസ് രണ്ട് : വരവൂര്‍ ഗവ. യു.പി എസ് ) കൃതഞ്ജതയും പറയും. വര്‍ണ്ണോല്‍സവം 2023ലെ എല്‍.പി / യു.പി. തലങ്ങളിലെ മലയാളം പ്രസംഗ മല്‍സരങ്ങളിലെ വിജയികളാണ് ഈ കുട്ടി നേതാക്കള്‍.
പോത്തുക്കുട്ടി വിതരണം ചെയ്തു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 ലെ പോത്തുക്കുട്ടി വിതരണം പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉത്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിത ഉദയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, സാലി ഫിലിപ്പ്, ഗീതു മുരളി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ സൂസന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
————
ക്യാമ്പ് സിറ്റിംഗ് നടത്തുന്നു
മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് ഓബുഡ്‌സ്മാന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ), എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 9447556949
————–
സമയപരിധി നീട്ടി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബര്‍ ഒന്നു മുതല്‍ 26 വരെ നീട്ടി. അംഗങ്ങള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. 26 നും ഓഫീസ് തുറന്ന് പ്രവൃത്തിക്കും. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
—————-
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള റാന്നി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഡിസംബര്‍ ഒന്നു മുതല്‍ 2024 നവംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്ക് ഒരു നാല് ചക്രവാഹനം (കാര്‍/ജീപ്പ് എ/സി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിനു ഉച്ചയ്ക്കു രണ്ടു വരെ. ഫോണ്‍ : 04735 221568
ഓണാശംസാകാര്‍ഡ് ജില്ലാതല മത്സര വിജയികള്‍
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി സംസ്ഥാനത്തെ എല്ലാ എയ്ഡഡ്, അണ്‍എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഈ ഓണം വരും തലമുറയ്ക്ക് എന്ന പേരില്‍ സംഘടിപ്പിച്ച ഓണാശംസാകാര്‍ഡ് തയ്യാറാക്കല്‍ ജില്ലാതല മത്സരവിജയികളെ പ്രഖ്യാപിച്ചു. യു പി വിഭാഗത്തില്‍ ഷ്രീയ ഷിജു, (ജി ജെ എം യു പി എസ് കല്ലേലി കോന്നി), അഥീന എം വര്‍ഗീസ്, (ബാലികാമഠം എച്ച് എസ് എസ് തിരുമൂലപുരം), അലന്‍ ബിജോയ്, (ജി യു പി എസ് മാടമണ്‍) എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവിജിത്ത് പി എസ്, (എസ് എന്‍ ഡി പി എച്ച് എസ് എസ് കാരംവേലി), ഗംഗ അജയ്, (ബാലികമഠം എച്ച് എസ് എസ് തിരുമൂലപുരം), കൃഷ്ണപ്രിയ, (പി എം വി എച്ച് എസ്, പെരിങ്ങര തിരുവല്ല) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ ശ്രയ എസ്, (പുതുശേരിമല ഗവ. യു പി സ്‌കൂള്‍), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആന്‍സ്റ്റീന്‍ സാബു, (മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പത്തനംതിട്ട എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് 5000,3000,2000 രൂപ എന്നീ ക്രമത്തില്‍ നല്‍കും.
നിയമനം നടത്തുന്നു
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി :45 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ തിരിച്ചറിയല്‍ രേഖകളുമായി നവംബര്‍ ആറിനു രാവിലെ 10നു കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു.