ഡി ഡി എം എ യോഗം നവംബര്‍ നാലിന്
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഡി ഡി എം എ യോഗം നവംബര്‍ നാലിന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
————————
സ്പോട്ട് അഡ്മിഷന്‍ : ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ 18നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു) ആധാര്‍ കാര്‍ഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ കാക്കനാട് കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ – 0484 2422275, 8281360360.
റാന്നി പെരുനാട് പഞ്ചായത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
കേരളപിറവിദിനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണശുചിത്വയജ്ഞത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രധാന തോടായ മഠത്തില്‍ തോട് ശുചീകരിച്ചു. മാടമണ്‍ -ചമ്പോണ്‍ മുതല്‍ ളാഹ വരെയും പമ്പാവാലി മേഖലയിലെയും പ്രധാന തീര്‍ഥാടന പാതയോരങ്ങളും വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കി. പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്തുതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് പി എസ് മോഹനന്‍, സെക്രട്ടറി എന്‍ സുനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രശാന്ത് കുമാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ പി എന്‍ മനോജ്, ഓവര്‍സീയര്‍ ജോയല്‍ എന്നിവര്‍ പങ്കെടുത്തു.
നവോദയ പ്രവേശന പരീക്ഷ തീയതി നീട്ടി
ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലേക്കു പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഏഴുവരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാ ഫോറം www.navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ : 9446456355.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.