പത്രപ്രവര്‍ത്തക /പത്രപ്രവര്‍ത്തകേതര
പെന്‍ഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് 30നകം നല്‍കണം
പത്തനംതിട്ട ജില്ലയില്‍ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്ന എല്ലാ വിഭാഗക്കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. നവംബര്‍ മാസത്തെ തിയതിയില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പത്തനംതിട്ട സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222657 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 31.03.2023 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023 – 24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്യും. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 30നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04682 320158.
സൗജന്യ പി എസ് സി പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ ; 0468 2222745, 9446210675.
—————–
ക്ലീനിംഗ് സ്റ്റാഫ് നിയമനം
ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമക്കുന്നതിനു നവംബര്‍ ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ മേലെ വെട്ടിപുറത്തു പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 ന് കൂടികാഴ്ചയ്ക്കു എത്തണം. പത്തനംതിട്ട ജില്ലക്കാര്‍ക്കു മുന്‍ഗണന. അപേക്ഷകരുടെ പ്രായപരിധി 50 വയസില്‍ കവിയരുത്. ഫോണ്‍ : 0468 2324337.
പിഎസ് സി പ്രമാണപരിശോധന നവംബര്‍ എട്ടിന്
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ ജൂനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ് ഗ്രേഡ് രണ്ട് / എല്‍.ഡി ക്ലാര്‍ക്ക്/ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍. 653/2021) തസ്തികയുടെ 16/10/2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രമാണപരിശോധന നവംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതിയുടെ ആനുകൂല്യം ആയവ തെളിയിക്കുന്ന പ്രമാണങ്ങളെല്ലാം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. അവയുടെ അസല്‍ സഹിതം അന്നേദിവസം നടക്കുന്ന പ്രമാണ പരിശോധനയ്ക്ക് ഹാജരാക്കണം. ഫോണ്‍: 0468 2222665.
അപേക്ഷ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്. നിയോഗിക്കുന്നവര്‍ ശബരിമല തീര്‍ഥാടന കാലയളവു മുഴുവന്‍ പ്രവര്‍ത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കല്‍, അട്ടത്തോട് മേഖലയിലെ ട്രൈബല്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ 13ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍ 8129557741, 0468 2322014.
ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരിയില്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നി കോഴ്‌സുകളുടെ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം ) 2024 ഫെബ്രുവരിയില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 15 വരെ ഫൈന്‍ കൂടാതെയും 22 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ ഡിസംബര്‍ മൂന്നാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റ് : www.ihrd.ac.in
കേരളഗ്രോ ബ്രാന്‍ഡ് റീടെയില്‍ ഷോപ്പ്
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിന് അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തി കേരളഗ്രോ ബ്രാന്‍ഡില്‍ പ്രീമിയം ഔട്ട് ലെറ്റുകള്‍ വഴി വിറ്റഴിക്കും. സംസ്ഥാനത്താകെ ഇത്തരത്തില്‍ തുറക്കുന്ന 14 ഔട്ട്ലറ്റുകള്‍ ഫാം പ്ലാന്‍ അധിഷ്ഠിത എഫ് പി ഓ കള്‍ക്കും മറ്റു മാര്‍ഗങ്ങളിലൂടെ സ്ഥാപിത മായ എഫ് പി ഒ കള്‍ക്കും നടത്താന്‍ കഴിയും. കുടുംബശ്രീ, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഫെഡറേറ്റഡ് /രജിസ്റ്റേര്‍ഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡില്‍ ഏറ്റെടുക്കാം. ഒരു യൂണിറ്റിനു പരമാവധി ഒറ്റത്തവണ പിന്തുണ. 10 ലക്ഷം രൂപ നിരക്കില്‍ ഒരു എഫ് പി ഒ ക്ക് അത്തരം രണ്ട് യൂണിറ്റുകള്‍ വരെ ആരംഭിക്കാം. ഇത് യൂണിറ്റു സ്ഥാപിക്കുന്നതിനും ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനും വിനിയോഗിക്കാം. ആകെ ചെലവിന്റെ 50 ശതമാനം സബ്സിഡി. അനുയോജ്യരായ ഏജന്‍സികള്‍ക്ക് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ നവംബര്‍ 10 ന് അകം ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222597.
പുതുമണ്‍ താല്ക്കാലിക പാലം
ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാകും
റാന്നി -കോഴഞ്ചേരി റോഡില്‍ പുതുമണ്ണില്‍ നിര്‍മിക്കുന്ന താല്ക്കാലിക പാതയുടെ നിര്‍മാണം ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തീകരിക്കുമെന്നു പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതമണ്ണില്‍ നിലവിലുണ്ടായിരുന്ന പഴയപാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നു പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു പഴയപാലത്തിനു സമാന്തരമായുള്ള താല്ക്കാലിക പാലത്തിന്റെ നിര്‍മാണം 30.8 ലക്ഷം രൂപ ചെലവില്‍ നടന്നു വരികയാണ്.3.80 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ഈ പാതയില്‍ ടോറസ് ഉള്‍പ്പടെയുളള അമിതഭാരം കയറ്റിയ വാഹനങ്ങള്‍ ഒഴികെ യാത്രാബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും കടന്നു പോകും. പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്കു പൈപ്പുകള്‍ സ്ഥാപിച്ചു മണ്ണിട്ട് നികത്തി താല്ക്കാലിക പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ഇത് നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവര്‍ക്കും ഏറെ പ്രയോജനപ്പെടും.
ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്കു ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്കു കാര്‍/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുളള വാഹനഉടമകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 നു വൈകുന്നേരം മൂന്നു വരെ. ഫോണ്‍ : 04734 256765.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം നവംബര്‍ എട്ടിന്
ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ് ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിനു രാവിലെ 10 ന് ഐ ടി ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളൊടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.
യോഗ്യത: ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍ : 0479 2452210, 2953150.
ലേലം
പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ 11 യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരസ്യമായി നവംബര്‍ 13 മുതല്‍ 23 വരെ വിവിധ യാര്‍ഡുകളില്‍ ലേലം ചെയ്തു കൊടുക്കും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ സ്വീകരിക്കും. ഫോണ്‍ : 9447103453, 9995919950, 9446845051