Friday, May 2, 2025 12:24 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല തീര്‍ഥാടനം;
പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി.
—————–
ശബരിമല തീര്‍ഥാടനം;
വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് വളരെയധികം അപകടഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം;
ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ക്ക് നിരോധനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.
——————
ശബരിമല തീര്‍ഥാടനം;
ഭക്ഷണശാലകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുളള വിലവിവര പട്ടിക തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം; ഗ്യാസ് സിലിണ്ടറുകള്‍ പൊതുസ്ഥലങ്ങളില്‍
സൂക്ഷിക്കുന്നതിന് നിരോധനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.
—————-
ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള നാലു വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13 ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുളള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2222515.

കെട്ടിടനികുതി അടയ്ക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ടു നികുതി ദായകരുടെ സൗകര്യാര്‍ഥം നാളിതുവരെ ഒടുക്കേണ്ട കെട്ടിട നികുതി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കുമെന്നും എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.
വാര്‍ഡ്, തീയതി, ക്യാമ്പ് നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് നവംബര്‍ 15 ന് എസ്എന്‍ഡിപി ഹാള്‍ പരിയാരം.
വാര്‍ഡ് രണ്ട് നവംബര്‍ 20 ന് തുമ്പോന്തറ.
വാര്‍ഡ് മൂന്ന് നവംബര്‍ 25 ന് റേഷന്‍കട ഓലിക്കല്‍.
വാര്‍ഡ് നാല് നവംബര്‍ 18 ന് വൈഎംഎ വാര്യാപുരം
വാര്‍ഡ് അഞ്ച് നവംബര്‍ 22 ന് ജനകീയ വായനശാല ഇടപ്പരിയാരം.
വാര്‍ഡ് ആറ് നവംബര്‍ 27 ന് പീപ്പിള്‍സ് ക്ലബ് പാലച്ചുവട്
വാര്‍ഡ് ഏഴ് നവംബര്‍ 17 ന് വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്.
വാര്‍ഡ് എട്ട് നവംബര്‍ 23 ന് ദീപ്തി വായനശാല.
വാര്‍ഡ് ഒന്‍പത് നവംബര്‍ 28 ന് ശ്രീകൃഷ്ണവിലാസം എന്‍എസ് എസ് കരയോഗ മന്ദിരം.
വാര്‍ഡ് 10 നവംബര്‍ 16 ന് സെന്റ് തോമസ് പബ്ലിക് ലൈബ്രറി വലിയവട്ടം.
വാര്‍ഡ് 11 നവംബര്‍ 21 ന് അമ്പലത്തിങ്കല്‍ മൂട്ടില്‍പടി.
വാര്‍ഡ് 12 നവംബര്‍ 24 ന് ആയുര്‍വേദ ഡിസ്‌പെന്‍സറി ഇലന്തൂര്‍.
വാര്‍ഡ് 13 നവംബര്‍ 29 ന് വൈഎംസിഎ ഇലന്തൂര്‍.

ഗ്രോത്ത് പള്‍സ് -സംരംഭക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 21 മുതല്‍ 25 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ നവംബര്‍ 15 ന് മുന്‍പായി www.kied.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 7012376994.

ആലോചനാ യോഗം 13 ന്
ലോക ഭിന്നശേഷിദിനാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ ആലോചനാ യോഗം നവംബര്‍ 13 ന് വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
———————-
മൈലപ്ര ഗ്രാമപഞ്ചായത്ത്; നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗം നാളെ (10)
മൈലപ്ര ഗ്രാമപഞ്ചായത്ത് നവകേരള സദസുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം നാളെ (നവംബര്‍ 10) ഉച്ചയ്ക്ക് 3.30 ന് മൈലപ്ര ആനിക്കനാട്ട് ഓഡിറ്റോറിയത്തില്‍ (കുമ്പഴ വടക്ക്) ചേരും.

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്; നവകേരള സദസ് സംഘാടക സമിതി രൂപീകരണ യോഗം 11 ന്
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നവകേരള സദസ് സംഘാടകസമിതി രൂപീകരണ യോഗം നവംബര്‍ 11 ന് രാവിലെ 10.30 ന് മാരാമണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആരോഗ്യ,വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
———–
മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പിഎംഎംഎസ് വൈ) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറങ്ങളിലെ അലങ്കാരമത്സ്യ റിയറിംഗ് യൂണിറ്റ്, ബയോഫ്ളോക്ക് 160 ക്യൂബിക് മീറ്റര്‍ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താല്‍പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. 40 ശതമാനം സബ്സിഡി ലഭിക്കും. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 0468 2223134, 2967720, 9495366006.

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് / ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ / ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 20 ന് വൈകുന്നേരം അഞ്ചിന് അകം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2362037.
——————–
നവോദയ പ്രവേശന പരീക്ഷ
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446456355.

വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ 29 ന്
കേരള കേന്ദ്രസര്‍വകലാശാലയുടെ തിരുവല്ല ക്യാമ്പസില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന നിയമ-മനുഷ്യാവകാശ ദ്വൈവാരാചരണത്തോടനുബന്ധിച്ചു ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പ്രസംഗ മത്സരവും പോസ്റ്റര്‍ രചനാ മത്സരവും നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടുകൂടി നവംബര്‍ 29 ന് 9.30 ന് തിരുവല്ല കടപ്ര ആലുന്തുരുത്തിയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല നിയമ വകുപ്പില്‍ എത്തണം.
ഫോണ്‍ : 8547275314, 9968313515, 7025291257, 75108 78773

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിസാരക്കാരനല്ല ; നാരങ്ങയുടെ ഗുണം അറിയൂ…..

0
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന...

ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച് പി.വി അൻവർ

0
മലപ്പുറം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച്...

മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

0
പള്ളിക്കത്തോട്: മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചേക്കാട് കാഞ്ഞിരംപാടം...

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

0
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി...