ലേലം
എനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചിവ്യാപാരം നടത്തുന്നതിനുള്ള അവകാശം 17ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04734 246031.
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ഹാന്‍ഡ് വാഷ് ഡിറ്റര്‍ജന്റ്, ലോഷന്‍, അഗര്‍ബത്തി, ഡിഷ് വാഷ്, മെഴുകുതിരി, കുട നിര്‍മാണ പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തെരഞ്ഞെടുപ്പ്
സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പാരിതോഷികം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെപരിശീലനത്തില്‍ പങ്കെടുക്കണം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്തംബര്‍ നാലിനകം ലഭ്യമാക്കണം. ഫോണ്‍: 04682221807, 9188112616, 7560803522.
നഴ്‌സിംഗ് പ്രവേശനം: 27 വരെ അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലും ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവ ര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
സംസ്ഥാനത്ത് ആകെ 365 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2020 ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27ല്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഉളവ് അനുവദിക്കും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ളവ ര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ഈ മാസം 27നകം ലഭ്യമാക്കണം. കൂടുതല്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസ്, നഴ്‌സിംഗ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
പ്രമാണ പരിശോധന
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 444/16) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദേ്യാഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 18,19,20 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം യഥാസമയം ഹാജരാകണം. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തി വേണം വേരിഫിക്കേഷന് ഹാജരാകേണ്ടതെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
പോലീസ് കോണ്‍സ്റ്റബിള്‍: വൈദ്യപരിശോധന 17നും 20നും
കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പത്തനംതിട്ട പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ നമ്പര്‍ 1/20 മുതല്‍ 20/20 വരെയും 1/107 മുതല്‍ 47/107 വരെയുമുള്ള ഉദേ്യാഗാര്‍ഥികളുടെ വൈദ്യപരിശോധന 17നും 48/107 മുതല്‍ 107/107 വരെയുള്ള ഉദേ്യാഗാര്‍ഥികളുടെ വൈദ്യപരിശോധന 20നും വടക്കടത്തുകാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്ത ഉദേ്യാഗാര്‍ഥികള്‍ അടൂര്‍ പരുത്തപ്പാറയിലുള്ള കെ.എ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 217172.
അക്കൗണ്ടന്റ് തെരഞ്ഞെടുപ്പ്
കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം. പുളിക്കീഴ് ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 20നും 35നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. ബി.കോം, ടാലിയാണ് യോഗ്യത. പ്രതിദിനം 430 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്റ്റംബര്‍ നാലിനകം അപേക്ഷിക്കണം. ഫോണ്‍: 04682221807, 9188112616, 7560803522.