Friday, May 9, 2025 8:30 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.
——————
അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു
2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും എത്തിക്കണം.

മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ മാധ്യമഅവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31 നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖറിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യശാക്തീകരണറിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണറിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്. വികസനോന്‍ മുഖറിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ നാലു വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്്ക്കണം. ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടിവി അവാര്‍ഡുകളിലെ എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എന്‍ട്രികള്‍ ഡിസംബര്‍ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ പരിശോധിക്കാം.

യോഗം ചേരും
ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ടു ജില്ലാതലശുചിത്വമിഷന്‍ സമിതി 16-ാമത് യോഗം നവംബര്‍ 30 ന് പകല്‍ മൂന്നിന് കളക്ടറേറ്റില്‍ ചേരും.
———————
സൗജന്യപരിശീലനം
നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ ജില്ലാവ്യവസായകേന്ദ്രവും പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രവും ചേര്‍ന്നു ഡിസംബര്‍ നാലു മുതല്‍ ആരംഭിക്കുന്ന 10 ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യമി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 08330010232, 0468 2270243.

ഏകദിനവര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) ഡിജിറ്റല്‍ എംഎസ്എംഇ എന്ന വിഷയത്തില്‍ ഏകദിനവര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അങ്കമാലി കീഡ് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുളളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.info യില്‍ നവംബര്‍ 30 ന് അകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9946942210.
——————–
താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ രണ്ടിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...