തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം ഡിസംബര്‍ 31 വരെ നീട്ടി. കുടിശിക ഒടുക്കാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.
—————-
ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, കൂടല്‍, റാന്നി, കോയിപ്രം പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 17 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 55 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630
വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാലുമാസഹ്രസ്വകാലസര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ച് അരംഭിച്ചു. യോഗ്യത : ഐടിഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്വര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്. ആകെസീറ്റ് – 30, പ്രായപരിധിയില്ല.
അപേക്ഷ ഫീസ് – 200രൂപ. അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം ,ആറന്മുള, പത്തനംതിട്ട ജില്ല – 689533 എന്ന മേല്‍ വിലാസത്തില്‍ ഡിസംബര്‍ 23 നു മുന്‍പായി ലഭിക്കണം. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷകള്‍ നല്‍കാം. ഫോണ്‍ : 0468 2319740 , 9947739442.
——————
മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ് തദേശീയ ഇനം അലങ്കാരമത്സ്യകുഞ്ഞുങ്ങളെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്കു സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589.
ക്ഷേമനിധിഅംഗത്വത്തിന് അപേക്ഷിക്കാം
മദ്രസാധ്യാപകക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ അംഗത്വക്യാമ്പയിനില്‍ 18 നും 55 നും ഇടയില്‍ പ്രായമുളള മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അധ്യാപകര്‍ക്കു വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വകാലാവധിക്കനുസരിച്ച് പ്രതിമാസപെന്‍ഷനും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷക്കായി www.kmtboard.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2966577.
—————
യോഗം ചേരും
മാലിന്യമുക്തം നവകേരളം ജില്ലാഏകോപനസമിതി ക്യാമ്പയിന്‍ സെക്രട്ടറിയേറ്റന്റെയും ഏകോപനസമിതിയുടേയും സംയുക്തയോഗം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 നു തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ചേരും. ഫോണ്‍ : 0468 2222561.