Monday, April 21, 2025 2:59 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
വയലത്തല ഓള്‍ഡ് ഏജ് ഹോമില്‍ വയോ അമൃതം പദ്ധതിയിലേക്ക് ഒരു ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെയും ഒരു അറ്റന്‍ഡറുടെയും താത്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ : യോഗ്യത- ബിഎഎംഎസ് ബിരുദവും, ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള പത്തനംതിട്ട ജില്ലക്കാരായ 50 വയസില്‍ താഴെപ്രായവും ഓള്‍ഡ് ഏജ് ഹോം /പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അറ്റന്‍ഡര്‍ യോഗ്യത : ഏഴാംക്ലാസ് വിദ്യാഭ്യാസയോഗ്യതയും പൂര്‍ണ ആരോഗ്യമുളളവരും പത്തനംതിട്ട ജില്ലക്കാരായ 40 വയസില്‍ താഴെപ്രായമുളളവരും, ഓള്‍ഡ് ഏജ് ഹോം /പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ നേരിട്ടുളള കൂടികാഴ്ചയ്ക്കായി ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 ന് മേലെവെട്ടിപുറം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍രേഖ, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 8330875203.

ഇന്‍ഷുറന്‍സ് പരിരക്ഷ
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2024 വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പുതുതായി രജിസ്ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ചുതരാത്ത തൊഴിലാളികളും ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 12 ന് അകം പത്തനംതിട്ട ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 0469 2603074
—————-
ലേലം 15 ന്
വെച്ചൂച്ചിറ, മലയാലപ്പുഴ, തിരുവല്ല എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 29 വാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റ് മുഖേന ഡിസംബര്‍ 15 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം ചെയ്യും.
ഫോണ്‍ 0468 2222630

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബര്‍ 12 മുതല്‍ 16 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്.(എസ് സി ,എസ് റ്റി കാറ്റഗറിക്ക് യഥാക്രമം 2000, 1000 രൂപ) ഫോണ്‍: 0484 2532890,2550322,9605542061.
വെബ്സൈറ്റ്: www.kied.info

നവകേരളസദസ്; യോഗം നാലിന്
ആറന്മുള നിയോജകമണ്ഡലത്തില്‍ നവകേരളസദസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘാടക സമിതിയിലെ സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
—————-
ബോര്‍ഡുകള്‍,കൊടിതോരണങ്ങള്‍, ബാനറുകള്‍ എന്നിവ മാറ്റണം
പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ എടുത്തുമാറ്റി ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് എടുത്ത് മാറ്റുന്നതും ഇതു സ്ഥാപിച്ചതുമായി ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിഴ ചുമത്തുമെന്നും പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഡോണാൾഡ് ട്രംപ് വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ക​​​​ന​​​​ക്കു​​​​ന്നു

0
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഡോണാൾഡ് ട്രംപ്​​​​ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ക​​​​ന​​​​ക്കു​​​​ന്നു. ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ...

കാസർകോട് മുതൽ തിരുവനന്തപുരം വരെ ആശമാർ രാപകൽ സമര യാത്ര നടത്തും

0
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ ആശമാർ രാപകൽ സമര യാത്ര...