ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാം
എലിമുളളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും, അനുബന്ധരേഖകളും 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം കോളജില്‍ നേരിട്ടോ [email protected] എന്ന അഡ്രസിലോ അയക്കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2382280, 8547005074, 9645127298.
പൈത്തണ്‍ പ്രോഗ്രാമിംഗ് പരിശീലനം
പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടത്തുന്ന സൈബര്‍ശ്രീ പരിശീലന പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് പരിശീലനത്തിന്റെ ഏതാനും ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപെന്റ് ലഭിക്കും. എഞ്ചിനീയറിംഗ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം നവംബര്‍ 27 ന് രാവിലെ 11 ന് സൈബര്‍ശ്രീ സി-ഡിറ്റ് അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695 015 ല്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍:0471 2933944, 9895788334, 9447401523, 9895478273.
സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖേനയുളള 2020-22 ബാച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 30 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ ലൈന്‍ രജിസ്േട്രഷനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ , സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അയക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലെറോ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍: 0468 2952424.
സ്പോട്ട് അഡ്മിഷന്‍
മെഴുവേലി ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടോക്നോളജി (ഒരു വര്‍ഷം) ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ഈ മാസം 23 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി വിജയിച്ച സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468 2259952, 9446113670, 9447139847.
പഞ്ചായത്ത് ഗൈഡ് 2021
തദ്ദേശകം 2021 (പഞ്ചായത്ത് ഗൈഡ് 2021) പൊതുജനങ്ങള്‍ക്ക് ആവശ്യമുളള പക്ഷം പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാന്‍ കഴിയുന്ന ദേശസാല്‍കൃത ബാങ്കിന്റെ ഡി.ഡി (ഗൈഡ് ഒന്നിന് 300 രൂപ ഈ മാസം 30 ന് മുന്‍പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ എത്തിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡി.സി.എ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്ന് മാസം) എന്നീ കോഴിസുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റവര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്ന അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസ് ഇളവ് നേടാം. അഡ്മിഷന്‍ നേടുന്നതിനായി 9526229998, 8547632016 എന്നീ ഫോണ്‍ നമ്പറുകളിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ മല്ലപ്പളളി നോളജ് സെന്ററില്‍ നടത്തിവരുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുളള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ അഞ്ച്. വിശദ വിവരങ്ങള്‍ക്ക് ksg.keltron.in . ഫോണ്‍: 0469 2785525, 8078140525.
സ്ഥാനാര്‍ഥികളുടെ യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ (25) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ ചേരും. ഡിവിഷന്‍ ഒന്നു മുതല്‍ അഞ്ച് വരെ 2.30 നും ഡിവിഷന്‍ ആറ് മുതല്‍ 10 വരെ മൂന്നിനും 11 മുതല്‍ 15 വരെ 3.30 നും നടക്കുമെന്നും ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.