സ്പോട്ട് അഡ്മിഷന്‍
ചങ്ങനാശ്ശേരി ഗവ. വനിതാ ഐ.ടി.ഐ യില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (എസ്.സി.വി.ടി) ട്രേഡില്‍ 2020 വര്‍ഷത്തേക്കുളള പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ടി.സി, ഫീസ് എന്നിവയുമായി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. അവസാന തീയതി നവംബര്‍ 30 ന് വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiwchanganacherry.kerala.gov.in, 8281444863, 9349508073, 04812400500.
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതിയതായി അനുവദിച്ച ബി.എസ്.സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോളജ് ഓഫീസില്‍ ഈ മാസം 29 ന് മുമ്പായി അപേക്ഷാ ഫോം സമര്‍പ്പിക്കണം. അപേക്ഷാഫോം www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ : 0479 2304494.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രം 26ന് പ്രവര്‍ത്തിക്കില്ല
ദേശീയ പണിമുടക്ക് കണക്കിലെടുത്ത് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം നവംബര്‍ 26ന് പ്രവര്‍ത്തിക്കില്ലെന്നു കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലിന്‍ ജോസ് അറിയിച്ചു.
സ്‌കോളര്‍ഷിപ്പ്
തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും, തൊഴില്‍ രഹിിതരുമായ വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക്, അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നല്‍കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും, പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0468 2222104. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12.
സ്‌കോളര്‍ഷിപ്പ് വിതരണം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്,അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷം ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്നതും കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുളളതുമായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് 2020-21 ഇഗ്രാന്റ് 3.0പോര്‍ട്ടല്‍ മുഖേന ഡി.ബി.ടി ആയി വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുളള ഇ-ഗ്രാന്റ് പോര്‍ട്ടലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രീമെട്രിക്‌സ്‌കോളര്‍ഷിപ്പ് കൂടി 2019-20 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂള്‍ മേധാവികളും മുന്‍പ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പട്ടികജാതി വികസന വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതുപോലെ തന്നെ ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങളും പട്ടികജാതി വകുപ്പ് മുഖേന ലഭ്യമായിട്ടുളള യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 31 ന് മുമ്പായി പട്ടികവര്‍ഗ വികസന വകുപ്പിന് ലഭ്യമാക്കണം. പട്ടികഗര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂളിന് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ സ്‌കൂള്‍ മേധാവി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ നിന്നും ആയത് കരസ്ഥമാക്കണം.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള പ്രീ മെട്രിക് / സബ്സിഡൈസിഡ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള സാഹചര്യത്തില്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവികള്‍ കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഫോണ്‍ 04735 227703.
ഡിഗ്രി കോഴ്സിലേക്ക് പ്രവേശനം
ഐഎച്ച്ആര്‍ഡി മാവേലിക്കര അപ്ലൈഡ് സയന്‍സ് കോളജില്‍ ബിഎസ്‌സി ഫിസിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിഗ്രി കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രൊസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിഡി സഹിതം (പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളജില്‍ നേരിട്ടും അടയ്ക്കാം. ഫോണ്‍ : 0479-2304494, 0479-2341020, 8547005046.
ബി-ടെക് സ്പോട്ട് അഡ്മിഷന്‍
ഐഎച്ച്ആര്‍ഡി അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാംവര്‍ഷ ബി-ടെക് കോഴ്സുകളായ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഈ മാസം 27 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുളള വിദ്യാര്‍ഥികള്‍ രക്ഷിതാവിനൊപ്പം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടിസി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (അസല്‍ പകര്‍പ്പുകള്‍), ഫീസ് സഹിതം കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 9447604258, 9446991102,8547005100.