Sunday, March 2, 2025 7:35 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനം
കേരള ആംഡ് പോലീസ് മൂന്ന് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പത്തനംതിട്ട പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ അടിസ്ഥാന പരിശീലനം ഡിസംബര്‍ രണ്ടിന് ആരംഭിക്കും. നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ ഏഴിന് കെ.എ.പി മൂന്ന് ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ അടൂര്‍ പരുത്തിപാറയിലുള്ള കെ.എ.പി മൂന്ന് ബറ്റാലിയന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04734 217172.

സ്പോണ്‍സര്‍ഷിപ്പ് വഴി ധനസഹായം: അപേക്ഷ ക്ഷണിച്ചു
ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണത്തില്‍ നിലനിര്‍ത്തുന്നതിനും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്ഥാപനേതര സംരക്ഷണ പരിപാടിയായ സ്പോണ്‍സര്‍ഷിപ്പ് വഴി ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഏക രക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. വാര്‍ഷിക വരുമാനം 24,000 രൂപയില്‍ താഴെ ആയവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും വിധത്തിലുളള സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ്, മറ്റ് ധനസഹയങ്ങള്‍ എന്നിവ ലഭിക്കുന്ന കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറമുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2319998.

നേര്‍വഴി പദ്ധതി: പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ശാക്തീകരണ പരിപാടിക്ക് തുടക്കമായി
പ്രൊബേഷന്‍ പക്ഷാചരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ്, പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ലോ ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പോലീസ്, പ്രൊബേഷന്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഐജി പി. വിജയന്‍ നിര്‍വഹിച്ചു. സമൂഹം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രൊബേഷന്‍ നിയമം പൂര്‍ണ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആന്‍ഡ് സബ് ജഡ്ജ് ജി.ആര്‍. ബില്‍കുല്‍ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ജില്ലാ പോലീസ് മേധാവി എ.വി. സുനില്‍ കുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. ടി.വി. അനില്‍ കുമാര്‍, ലോ ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ കോഴ്സ് ഡയറക്ടര്‍ അഡ്വ.ജിനോ എം. കുര്യന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, ലോ ആന്‍ഡ് ജസ്റ്റിസ് റിസര്‍ച് ഫൗണ്ടേഷന്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഷെറിന്‍. കെ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.

സൗജന്യ പരിശീലന ക്ലാസ്
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്‍പര്യമുള്ളവര്‍ 9188522711 എന്ന നമ്പരില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

പ്രൊബേഷന്‍ ബോധവത്ക്കരണ ബോര്‍ഡുകളുടെ പ്രദര്‍ശനം ആരംഭിച്ചു
പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി പ്രൊബേഷന്‍ സേവനങ്ങള്‍ – ബോധവത്ക്കരണ ബോര്‍ഡുകളുടെ പ്രദര്‍ശനവും ഐഇസി കാമ്പയിനും ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ. എ.സി. ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ലോ ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ പ്രദര്‍ശനം സംഘടിപ്പിച്ചത്.

പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്‍, കോടതി സമുച്ചയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ. അബീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് സി.എസ്. സന്തോഷ് കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് അനുപമ, വി. ഷീജ, ജെ. ബിജു എന്നിവര്‍ സംസാരിച്ചു. പ്രൊബേഷന്‍ സേവനങ്ങളെ സംബന്ധിച്ച ലഘുലേഖകള്‍ കോടതികളിലും കോടതി സമുച്ചയത്തിലെ വിവിധ ഓഫീസുകളിലും പ്രൊബേഷന്‍ സര്‍വീസ് സപ്പോര്‍ട്ട് ടീം അംഗങ്ങള്‍ വിതരണം ചെയ്തു. ബോധവത്ക്കരണ ബോര്‍ഡുകളുടെ പ്രദര്‍ശനവും ഐഇസി കാമ്പയിനും നവംബര്‍ 18 ന് സമാപിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

0
തൃശൂര്‍ : തൃശൂര്‍ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച...

ചരിഞ്ഞ കാട്ടാനയുടെ മൃതദേഹത്തില്‍ നിന്ന് ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

0
മലപ്പുറം : നെല്ലീക്കുത്ത് റിസര്‍വ് വനത്തില്‍ വലിയ പാടത്തിന് സമീപം ചരിഞ്ഞ...

താമരശ്ശേരിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ്

0
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ്...

സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

0
തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള...