സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 12 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ തീറ്റപ്പുല്‍ക്കൃഷിയും പാരമ്പര്യേതര തീറ്റകളും എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്‌നടക്കും. താത്പര്യമുള്ളവര്‍ 9188522711 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
സ്റ്റാസ് കോളജില്‍ ബിരുദ കോഴ്‌സുകളിൽ ഒഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട ചുട്ടിപാറയിലെ സ്റ്റാസ് കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഫീസ് ആനുകൂല്യം ഉണ്ട്. ഫോണ്‍ : 9446302066, 0468 2224785.
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുളള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് ഡിഗ്രി യോഗ്യതയുളളവര്‍ക്കും, എസ്.എസ്.എല്‍സി യോഗ്യതയുളളവര്‍ക്കും പ്രത്യേകം റെഗുലര്‍ ബാച്ചും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും ക്രമീകരിച്ചിരിക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് 80 ശതമാനവും മറ്റ് ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി, മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് , തൈക്കാവ് സ്‌കൂള്‍ കോമ്പൗണ്ട് എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബര്‍ 15. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minority welfare.kerala.gov.in എന്ന വെബ്‌സൈറ്റിലും, 0468 2329521, 8281176072, 9961602993 എന്ന നമ്പറിലും ലഭിക്കും.
കേരള ലളിതകലാ അക്കാദമി ; നിറകേരളം ചിത്രപദര്‍ശനം
കോവിഡ് കാലത്ത് കലാകാരന്മാര്‍ക്ക് കൈതാങ്ങേകുവാന്‍ കേരള ലളിതകലാ അക്കാദമി ആവിഷ്‌ക്കരിച്ച നിറകേരളം ദശദിന ചിത്രകലാ ക്യാമ്പില്‍ രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോട്ടയം ഡി സി കിഴക്കേമുറി ഇടത്തിലുള്ള അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് നിര്‍വ്വഹിക്കും. പ്രദര്‍ശനത്തിന്റെ ഒന്നാം ഘട്ടം 2020 ഡിസംബര്‍ ഒന്നു മുതല്‍ 12 വരെയും രണ്ടാം ഘട്ടം 2020 ഡിസംബര്‍ 15 മുതല്‍ 26 വരെയുമാണ്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രദര്‍ശനം നടക്കും. ഞായറാഴ്ച ഗ്യാലറി അവധിയായിരിക്കും.
ഗതാഗത നിയന്ത്രണം
ആനയടി-പഴകുളം, കുരമ്പാല -കീരുകുഴി-ചന്ദനപ്പളളി-കൂടല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളോടനുബന്ധിച്ച് ചന്ദനപ്പള്ളി വലിയപളളിക്ക് സമീപമുളള കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ചന്ദനപ്പളളി കൂടല്‍ റോഡില്‍ ഡിസംബര്‍ 1 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഭാഗത്തുകൂടിയുളള വാഹനങ്ങള്‍ ഇലവുംമൂട്-കൊച്ചാലുംമൂട് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം അടൂര്‍ കാര്യാലയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖേനയുളള 2020-22 ബാച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബര്‍ 10 വരെയും, 60 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ ലൈന്‍ രജിസ്േട്രഷനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍ , സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.