ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങികൊണ്ടിരിക്കുന്ന എല്ലാവരും പെന്‍ഷന്‍ തടസം കൂടാതെ ലഭിക്കുന്നതിന് ഈ മാസം 30 ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭിക്കും .
നവോദയ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 6ന്
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ വാര്‍ഷിക സംഗമം ഈ മാസം ആറിന് രാവിലെ 11 ന് ഓണ്‍ ലൈനായി നടക്കും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓണ്‍ലൈന്‍ ലിങ്കിനായി വിദ്യാലയ ഓഫീസുമായി 04735-265246 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഇന്‍ഷുറന്‍സ് പുതുക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിലവില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതി 2021 ജനുവരി മുതല്‍ പുതുക്കുന്നതിനായി നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത തൊഴിലാളികള്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഈ മാസം 10 നകം കാറ്റോടുളള വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം.ഫോണ്‍ : 0469-2603074.
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്
ലേബര്‍ കമ്മീഷണറുടെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും മികച്ച തൊഴിലാളികളെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുളളവര്‍ www.lc.kerala.gov.in എന്ന വെബ് സൈറ്റില്‍ തങ്ങളുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ട്രേഡ് യൂണിയന്‍ പ്രതിനിധി സാക്ഷ്യപ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15.