കാട വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 9 രാവിലെ 10.30 മുതല്‍ ഒന്നു വരെ കാട വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711.
സ്കോളര്‍ഷിപ്പ് വിതരണം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2019-20 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു.
ടി.ടി.സി, ഐ.ടി.ഐ, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികള്‍ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ , യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഈ മാസം 31 ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുന്നതിന് എന്‍ട്രസ് കമ്മീഷണറുടെ അലോട്ട്‌മെന്റ് പകര്‍പ്പ് ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ കോഴ്‌സുകള്‍ കേരള ഗവണ്‍മെന്റിന്റെ അംഗീകാരമുളളതാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. അപൂര്‍ണ്ണമായതും സമയപരിധി കഴിഞ്ഞ അപേക്ഷകളും പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് അതത് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2460667, [email protected]
സ്‌പോട്ട് അഡ്മിഷന്‍
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കോഴ്‌സായ പ്ലംബര്‍ ട്രേഡില്‍ ഒഴിവുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഐ.ടി.ഐ അഡ്മിഷന് താത്പര്യമുള്ളവര്‍ ഈ മാസം 10 ന് രാവിലെ 10 ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍ – 0468 2258710.
അപേക്ഷ ക്ഷണിച്ചു
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2021 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടക്കുക. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി ബാധകമല്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2325101.
സ്‌കോള്‍ കേരള: അപേക്ഷ ക്ഷണിച്ചു
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍-കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020-22 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 8 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസ് 500രൂപ. കോഴ്‌സ് ഫീസ് ഓണ്‍ലൈനായും (ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയ്ക്കാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പിഴ കൂടാതെ ഈ മാസം 31 വരെയും, 60രൂപ പിഴയോടെ 2021 ജനുവരി എട്ട് വരെയും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയക്കാം.അന്വേഷണങ്ങള്‍ക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.ഫോണ്‍: 04712342950 , 2342369, 2342271.