പെരുമാറ്റച്ചട്ടം ഇന്ന് (ഡിസംബര്‍ 18) അര്‍ധരാത്രിയോടെ അവസാനിക്കും
തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് (ഡിസംബര്‍ 18) അര്‍ധരാത്രിയോടെ അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
ഇന്റര്‍വ്യൂ
മെഴുവേലി ഗവ. വനിത ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐടിഐയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ഈ ട്രേഡില്‍ എന്റ്റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ എസിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
ഇന്റര്‍വ്യൂ
മെഴുവേലി ഗവ. വനിത ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐടിഐയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ഈ ട്രേഡില്‍ എന്റ്റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫിസുമായി നേരിട്ടോ 0468 – 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
ഇന്റര്‍വ്യു
മെഴുവേലി ഗവ.വനിത ഐടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐ ടി ഐയില്‍ വച്ച് ഇന്റര്‍വ്യു നടത്തും. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദവും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും 12 ാം ക്ലാസ് ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 0468-2259952, എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
കൗണ്‍സിലര്‍
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്‌സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഈ മാസം 24 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പ്രൊജക്ട്, സന്തോഷ് സൗണ്ട് സിസ്റ്റത്തിന് എതിര്‍വശം, ആനപ്പാറ പിഒ, പിന്‍: 689645 എന്ന വിലാസത്തില്‍ അയയ്ക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: 0468 2325294, 9747449865. ഇമെയില്‍: [email protected]
പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്ത് കോട്ടമല വാര്‍ഡിലെ കുഴിപ്പറമ്പില്‍പടി – കണ്ടത്തിങ്കല്‍ തടത്തില്‍ റോഡില്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിയുന്നതുവരെ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കാക്കാംതുണ്ട്-പേഴുംകാട് റോഡില്‍ ഗതാഗതം നിരോധിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട, മൈലപ്ര ഗ്രാമപഞ്ചായത്തിലെ കാക്കാംതുണ്ട്-പേഴുംകാട് റോഡ് (വാര്‍ഡ് 10) കോണ്‍ക്രീറ്റ് ചെയ്യുന്നതിനു വേണ്ടി ഇതുവഴിയുള്ള ഗതാഗതം ഈ മാസം 19(ശനി) മുതല്‍ 2021 ജനുവരി മൂന്നുവരെ നിരോധിച്ചു. കരിങ്കുറ്റിക്കല്‍പടി ഭാഗം വരെയുള്ളവര്‍ കാക്കാംതുണ്ട് വഴിയും പുതുവേലില്‍ പടി ഭാഗം വരെയുള്ളവര്‍ പേഴുംകാട് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് മൈലപ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്‌കോള്‍-കേരള ; പ്ലസ് വണ്‍ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
സ്‌കോള്‍-കേരള മുഖേനെയുള്ള 2020-22 ബാച്ച്, പ്ലസ് വണ്‍ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തീയതിക്കകം ഫീസടച്ച് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കോള്‍-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയച്ചുതരണം. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കാത്തവര്‍ ഈ മാസം 21നകം ലഭ്യമാക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.