Wednesday, May 14, 2025 9:52 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2020-21 സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് മണ്ണു സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2224070.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ. ഐ.ടി.ഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം 18 ന് രാവിലെ 10 നും എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനത്തിനായി ഉച്ചയ്ക്ക് 12 നും ഇന്റര്‍വ്യൂ നടക്കും. മണിക്കൂറിന് 240 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 24000 രൂപ.
യോഗ്യത:ഡി/സിവില്‍: ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി (ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം), ഡിപ്ലോമ (രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം), എന്‍.ടി.സി (മൂന്നു വര്‍ഷം പ്രവര്‍ത്തി പരിചയം). താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം.

യോഗ്യത:എസിഡി: എതെങ്കിലും എന്‍ജിനിയറിംഗ് ട്രേഡില്‍ ഡിപ്ലോമയും അധ്യാപന പരിചയവും അല്ലെങ്കില്‍ എന്‍ജിയറിംഗ് ബിരുദം.
ഈ മാസം 14 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമന ഇന്റര്‍വ്യൂ ഈ മാസം 18 ന് 10 ന് നടക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735-296090.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ 4510-6230 (പി.ആര്‍) രൂപ ശമ്പള നിരക്കില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍- 222/15) തസ്തികയിലേക്ക് 13.12.2017 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 1152/17/ഡി.ഒ.എച്ച്) 14.12.2020 അര്‍ദ്ധ രാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 15.12.2020 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സ്
കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറു മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസ് ഇളവ് നേടാം. ഫോണ്‍: 8547632016, 9526229998.

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9188522711, 0469 2965535.

ജീവാമൃതം 2021: ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ അദാലത്ത്
ജീവാമൃതം 2021 പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെട്ട എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്ന അദാലത്തില്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.
ഈ മാസം 11 ന് വൈകിട്ട് മൂന്നിന് പന്തളം നഗരസഭയിലും വൈകിട്ട് 4.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലും അദാലത്ത് നടത്തും. ഈ മാസം 16ന് രാവിലെ 10.30ന് കൊടുമണ്‍, 11.30ന് ഏഴംകുളം, ഉച്ചയ്ക്ക് 2.30ന് ഏറത്ത്, വൈകിട്ട് നാലിന് കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ അദാലത്ത് നടക്കും. ഈ മാസം 18ന് ഉച്ചയ്ക്ക് 2.30ന് പള്ളിക്കല്‍, 3.30ന് പന്തളം-തെക്കേക്കര എന്നിവിടങ്ങളിലും ഈ മാസം 22 ന് ഉച്ചയ്ക്ക് 2.30ന് അടൂര്‍ നഗരസഭയിലും അദാലത്ത് നടത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു.

എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് , പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത – 55 % മാര്‍ക്കോടുകൂടി ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.എസ്.സി ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി / ബി.എസ്.സി ഇലക്‌ട്രോണിക്‌സ് / ബി സി എ അല്ലെങ്കില്‍ തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066, 04682-224785.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

100 കോടി നിക്ഷേപത്തട്ടിപ്പ് ; സിന്ധു വി നായർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : ഉയർന്ന പലിശ വാഗ്ദാനം നൽകി നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ്...

ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
കൊച്ചി : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന്...

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...