പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ 15 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 15 മുതല്‍ വിവിധ പരിശീലനങ്ങള്‍ നടത്തും. ശാസ്ത്രീയ പച്ചക്കറികൃഷി, കൂണ്‍കൃഷി, കുറ്റി കുരുമുളക് കൃഷി, തെങ്ങിന്റെ രോഗകീട നിയന്ത്രണം, വിവിധതരം കമ്പോസ്റ്റുകളുടെ ഉല്പാദനം എന്നീ വിഷയങ്ങളിലാണു പരിശീലനം. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ ജനുവരി 14 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിനകം 8078572094 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
വാഹനങ്ങള്‍ ലേലം ചെയ്യുന്നു
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വാഹനങ്ങള്‍ ലേലം ചെയ്യുന്നു.
ലോറി-1, ഓട്ടോ-1, കാര്‍-1, മിനി വാന്‍-1,സ്‌കൂട്ടര്‍-14, ബൈക്ക്-20, ബുള്ളറ്റ്-1 എന്നീ വാഹനങ്ങളാണ് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 28 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ലേലം ചെയ്യുന്നത്. പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്താണ് വില്‍ക്കുന്നത്. ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം.
ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് എത്തണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കൂവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873
ഡ്രൈവര്‍ നിയമനം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യത: പത്താം ക്ലാസ്, എല്‍.എം.വി ലൈസന്‍സ്, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താല്പര്യമുള്ളവര്‍ ബയോഡാറ്റയും അനുബന്ധരേഖകളും ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2350229, 94478 43543.
റി-ടെണ്ടര്‍ ക്ഷണിച്ചു
റാന്നി ടിഡിഒ ഓഫീസിന്റ നിയന്ത്രണപരിധിയില്‍ വരുന്ന ളാഹ, മഞ്ഞത്തോട്, ചാലക്കയം മൂഴിയാര്‍, കൊക്കത്തോട് മണ്ണീറ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്കു ഭക്ഷണം പാകം ചെയ്യുന്നതിനു ഗുണനിലവാരമുളള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും റി-ടെണ്ടര്‍ ക്ഷണിച്ചു. റാന്നി ടിഡിഒ ഓഫീസില്‍ ഈ മാസം 27 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍: 04735 227703.
റാന്നി ഗവ.ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
റാന്നി ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം 18ന് രാവിലെ 10നും എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ഉച്ചയ്ക്ക് 12 നും ഇന്റര്‍വ്യൂ നടത്തും. മണിക്കുറില്‍ 240 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 24000 രൂപ.
യോഗ്യത: ഡി/സിവില്‍: – ഡ്രാറ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി ഒരു 1 വര്‍ഷം പ്രവര്‍ത്തി പരിചയം ) ഡിപ്ലോമ (രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം) എന്‍.ടി.സിയും 3 വര്‍ഷം പരിചയം). എ.സി.ഡി:- ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില് ഡിപ്ലോമയും അധ്യാപന പരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബിരുദവും ആവശ്യമാണ്.
താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റാന്നി ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. 14ന് (വ്യാഴം) ഡ്രാഫ്റ്റ്‌സ്മാന് സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനായി നടത്താനിരുന്ന ഇന്റര്‍വ്യൂ 18ന് രാവിലെ 10ലേക്കും മാറ്റിവച്ചു. ഫോണ്‍: 04735 296090.
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പരീക്ഷ; ഹാള്‍ ടിക്കറ്റ് വിതരണം
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പിലാക്കുന്നതിനും കുടുംബശ്രീ സംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനും ഈ മാസം 16ന് നടക്കുന്ന ബ്ലോക്ക് കോര്‍ഡിനേറ്റര്‍ 1, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ 2 തസ്തികയിലേയ്ക്കുള്ള പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. 14 വ്യാഴം വരെ ഹാള്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ട് ഹാജരായി ഹാള്‍ ടിക്കറ്റ് വാങ്ങണമെന്നു ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി 28ന്
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഈ മാസം 28ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ നടക്കും.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളായ വില്‍പനക്കാര്‍ക്ക് നല്‍കിവരുന്ന ഓണം ഉത്സവബത്ത അവകാശമാക്കിക്കൊണ്ടും ആനുകൂല്യങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചും ഉത്തരവായി. വിവാഹ ധനസഹായം 5000 രൂപയില്‍നിന്നും 25000 രൂപയായും ചികിത്സാ ധനസഹായം 20000 രൂപയില്‍നിന്നു 50000 രൂപയായും പ്രസവ ധനസഹായം 5000 രൂപയില്‍നിന്നും 10000 രൂപയായും സാധാരണ ചികിത്സാ സഹായം 3000 രൂപയില്‍ നിന്നും 5000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
പത്താം ക്ലാസില്‍ 80% മാര്‍ക്ക് നേടുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ബിരുദം, ബിരുദാനന്തര പഠനം, പ്രൊഫഷണല്‍ പഠനം എന്നിവയ്ക്ക് വിവിധ നിരക്കുകളില്‍ തുക അനുവദിക്കും.
ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പ്രായം പിന്നിട്ടാലും 60 വയസുവരെ താത്പര്യ പ്രകാരം ക്ഷേമനിധിയില്‍ അംഗമായി തുടരുന്നതിനും എല്ലാ സ്വന്തം തരത്തിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നതിനും അര്‍ഹതയുണ്ടായിരിക്കും എന്നും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് അറിയിച്ചു.
ഡി.എല്‍.എസ്.എ യില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവ്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് യോഗ്യത. 23,000 രൂപയാണു പ്രതിമാസ വേതനം. അപേക്ഷകള്‍ ഫെബ്രുവരി 5 നകം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04682220141.
സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിന്റെ സെമസ്റ്റര്‍ പരീക്ഷ (2020 സ്‌കീം) ഈ മാസം അവസാനവാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തും. പരീക്ഷാ ടൈംടേബിള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റില്‍ www.ihrd.ac.in ലഭിക്കും.