Saturday, July 5, 2025 5:39 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11, 12, 13 തീയതികളില്‍ കൊല്ലത്ത് നടത്തുന്ന സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ‘കോവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി മാധ്യമ ശില്പശാല സംഘടിപ്പിക്കും. 2020 വര്‍ഷം ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു പുരസ്‌കാരങ്ങളും നല്‍കും.

ക്ഷീരവികസനവുമായി ബന്ധപ്പെട്ട് 2020 ജനുവരി ഒന്നുമുതല്‍ 2020 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയ പൊതു വിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം(ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യമാധ്യമ ഡോക്ക്യുമെന്ററി, മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) തുടങ്ങിയ എന്‍ട്രികള്‍ മാധ്യമ പ്രവര്‍ത്തകരും, മികച്ച ഫീച്ചര്‍- ദിനപത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) തുടങ്ങിയ എന്‍ട്രികള്‍ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും നല്‍കണം. മത്സരം സംബന്ധിച്ചുളള നിബന്ധനകളും അപേക്ഷാ ഫോമിന്റെ മാതൃകയും www.dairydevelopment.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 വൈകിട്ട് അഞ്ചിനകം. വിലാസം : കെ.ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം -695 004.ഫോണ്‍: 94463 76988, 97451 95922.

കോന്നി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 28 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതുമുതല്‍ 10വരെ മാത്രം. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍: 0468 2952424.

രാത്രികാല മൃഗചികിത്സ സേവനം; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായിട്ടുളള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ഈ മാസം 28 ന് രാവിലെ 11 മുതല്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലും പകര്‍പ്പും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2322762.

അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ താല്ക്കാലിക ഒഴിവ്
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത: 1.ബിഎ/ബിഎസ്‌സി/ബി.കോം ഡിഗ്രി. 2. ഗവ. /പ്രൈവറ്റ് പബ്ലിസിറ്റി വിഭാഗത്തില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(എഡിറ്റോറിയല്‍ സെക്ഷനില്‍). 3.പ്രസ് ബുള്ളറ്റിന്‍ തയ്യാറാക്കാനും പ്രസ് പബ്ലിസിറ്റി ഹാന്‍ഡ് ഔട്ട് തയ്യാറാക്കുന്നതിലുമുള്ള കഴിവ്. പ്രായം-19-39(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം-27800-59400.
എസ്.സി മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും എസ്ടിബി/എന്‍എആര്‍സി ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 25നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222745

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...