രജിസ്ട്രേഷന്‍ എടുക്കണം
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്/ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും അല്ലാത്തതുമായ ഉത്പാദക സംരംഭങ്ങള്‍ ഫെബ്രുവരി 26 നകം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷനെടുത്ത് മറ്റ് നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍:0477-2242630
ആംബുലന്‍സ് ഡ്രൈവര്‍ താത്കാലിക നിയമനം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ പിഎച്ച്‌സി യിലേക്ക് അനുവദിക്കപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുളള അപേക്ഷകര്‍ ബയോഡേറ്റ സഹിതം ഫെബ്രുവരി നാലിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവ്യത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും https://tender.lsgkerala.gov.in/pages/displayTender.php വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ : 9496042699.
കെല്‍ട്രോണ്‍ നോളഡ്ജ് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോ കാഡ്, ടു ഡി, ത്രീ ഡി, ത്രീ ഡിഎസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469 2785525, 8078140525
ഖാദി റിഡക്ഷന്‍ വില്പന
പത്തനംതിട്ട ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ഖാദി റിഡക്ഷന്‍ വില്പന ആരംഭിച്ചു. 10% മുതല്‍ 50% വരെ വില കിഴിവും അര്‍ഹമായ റിബേറ്റും ലഭ്യമാണ്. വില്പന സ്റ്റോക്ക് തീരുന്നതുവരെ മാത്രം. ഫോണ്‍: 0468-2362070
ആസൂത്രണ സമിതി യോഗം 29, 30 തീയതികളില്‍
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ആസൂത്രണ സമിതി യോഗം 29, 30 തീയതികളില്‍ നടക്കും. കോവിഡ് പശ്ചാത്തലത്തിലാണ് രണ്ടു ദിവസങ്ങളിലായി യോഗം നടത്തുന്നത്.
പറക്കോട്, പന്തളം, കോന്നി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേയും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം ഈ മാസം 29 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പുളികീഴ്, റാന്നി, കോയിപ്രം, മല്ലപ്പള്ളി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെയും പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം ഈ മാസം 30 ന് രാവിലെ 10.30 ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തിനു മുന്നോടിയായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തണം. പദ്ധതി പുരോഗതി റിപ്പോര്‍ട്ട് സഹിതം സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കേണ്ടതും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരെ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതുമാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒഴിവാകാനോ പകരക്കാരെ നിയോഗിക്കാനോ പാടില്ല.
യോഗം ചേരും
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിളോടനുബന്ധിച്ച് പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനും ഗുണഭോക്താക്കളുടെ പരാതി പരിഹാരത്തിനായി യോഗം സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്റെ സാന്നിധ്യത്തിലാണ് യോഗമെന്ന് പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:9400068503.
സ്‌കോള്‍ കേരള: പഠനകേന്ദ്രം അനുവദിച്ചു
സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത് ഈ മാസം 23 വരെ രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കും മുമ്പ് സബജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായവരുണ്ടെങ്കില്‍ ഈ മാസം 30 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.ഫോണ്‍: 0471-2342950.
വോളന്റിയര്‍മാരെ നിയമിക്കുന്നു
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ ഓഫീസിലേക്ക് വോളന്റിയര്‍മാരെ 60 ദിവസത്തേക്ക് നിയമിക്കും. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ഈ മാസം 30 ന് രാവിലെ 11 മുതല്‍ മൂന്നുവരെ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനല്‍ സഹിതം കേരള വാട്ടര്‍ അതോറിറ്റിയുടെ അടൂര്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാകണം. നിയമനം ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കായും താത്കാലികവുമാണ്. ഫോണ്‍: 04734 223849
സ്‌കോള്‍-കേരള; ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷിക്കാം
സ്‌കോള്‍-കേരള മുഖേനെ 2020-22 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത് ഈ മാസം 23 വരെ നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കും മുമ്പ് സബ്ജക്റ്റ് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായവരുണ്ടെങ്കില്‍ 2021 ജനുവരി 30 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. ഇപ്രകാരമുള്ള അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.