ബൊക്കകള്‍, സ്റ്റേജ് ഡെക്കറേഷന്‍ സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധതരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഗതാഗത നിയന്ത്രണം
ആനയടി പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തിയോടനുബന്ധിച്ച് ചന്ദനപ്പള്ളി വലിയപളളിക്ക് സമീപം ചെയിനേജ് കലുങ്ക് പൊളിക്കുന്നതിനാല്‍ ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ വാഹന ഗതാഗതം 29 വെള്ളി മുതല്‍ ഇടവുംമൂട്-കൊച്ചാലുംമൂട് റോഡ് വഴി തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.