വാട്ടര്‍ അതോറിറ്റിയില്‍ വാളന്റിയര്‍മാരെ നിയമിക്കുന്നു
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റി, പി എച്ച് ഡിവിഷന്‍, പത്തനംതിട്ട ഓഫീസിലേക്ക് താത്കാലികമായി വാളന്റിയര്‍മാരെ 631 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം. സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു് വരെയാണ് കൂടിക്കാഴ്ച. താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള വാട്ടര്‍ അതോറിറ്റിയുടെ പി എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം.
വായ്പ നല്‍കും
ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായപരിധി 18-55. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റ പ്രായപരിധി 65 വയസ്. വരുമാനപരിധി 3,00,000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9400068503.
ഗതാഗത നിയന്ത്രണം
കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍കൂടി ഭാരം കൂടിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682 325514.
എന്‍.എം.എം.എസ് പരീക്ഷ സെന്റര്‍ മാറ്റം
എന്‍.എം.എം.എസ് പരീക്ഷ സെന്റര്‍ സ്ഥലപരിമിതി മൂലം തിരുവല്ല ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും മാറ്റി തിരുവല്ല എസ്.സി.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. പരീക്ഷാ തീയതിക്കും സമയത്തിനും മാറ്റമില്ല. പ്രഥമാധ്യാപകര്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
അവാര്‍ഡ് ലഭിച്ചു
നെഹ്റു യുവകേന്ദ്രയുടെ 2020-21 വര്‍ഷത്തെ മികച്ച യുവജന സംഘടനയ്ക്കുളള ജില്ലാതല സന്നദ്ധസംഘടനാ അവാര്‍ഡിന് പന്തളം ചേരിക്കല്‍ നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദി അര്‍ഹരായി. 2019-20 കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലം ചെയ്യും
കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍(മൊത്ത വിപണി മൂല്യം 9,80,002 രൂപ, റീറ്റെയില്‍ വിപണി മൂല്യം 11,16,392 രൂപ) ഫെബ്രുവരി 10 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന് എത്തിചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ ഒരു ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.
സാന്ത്വന സ്പര്‍ശം അദാലത്ത്; കളക്ടറേറ്റില്‍ നാളെ(30)യോഗം
പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തുകളുടെ നടത്തിപ്പും ക്രമീകരണങ്ങളും അവലോകനം ചെയ്യുന്നതിന് ജനുവരി 30 ശനി ഉച്ചയ്ക്ക് 12ന് യോഗം ചേരും. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടി പി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും വകുപ്പ് മേധാവിക്ക് നേരിട്ട് പങ്കെടുക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇക്കാര്യം ജില്ലാ കളക്ടറെ മുന്‍കൂട്ടി അറിയിക്കണം.