ക്വട്ടേഷന്‍ ക്ഷണിച്ചു
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) പത്തനംതിട്ട ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്സി രജിസ്ട്രേഷനുള്ള കാര്‍ ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ഒരു മാസം പരമാവധി കിലോമീറ്റര്‍ ഓടുന്നതിനുള്ള വാടകയാണു കണക്കാക്കുന്നത്. ഒരു മാസം പരമാവധി 24,000 രൂപയാണ് അനുവദിക്കുന്നത്. ഡ്രൈവറുടെ വേതനം, ഇന്ധനം, മെയിന്റന്‍സ് ചെലവ് എന്നിവയെല്ലാമുള്‍പ്പെടെ ആയിരിക്കണം ആവശ്യപ്പെടുന്ന വാടക. ക്വട്ടേഷനില്‍ ഒരു മാസം പരമാവധി ഓടാന്‍ കഴിയുന്ന ദൂരം കിലോമീറ്ററില്‍ കാണിച്ചിരിക്കണം. ക്വട്ടേഷന്‍ ഈ മാസം 15 ന് പകല്‍ മൂന്നിനകം സമര്‍പ്പിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം 3.30 ന് അപ്പോള്‍ ഹാജരുള്ളവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കും. വിശദാംശങ്ങള്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) പത്തനംതിട്ട ഓഫീസില്‍ നിന്നും ലഭിക്കും.( ഇ.മെയില്‍ വിലാസം- [email protected], ഫോണ്‍: 9446097366) വിലാസം : പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു),തോംസണ്‍ കോമേഷ്യല്‍ ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട.
സ്‌കോള്‍-കേരള: ജില്ലാ കേന്ദ്രങ്ങള്‍ വഴി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം
സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക ക്രമീകരണം ഈ മാസം എട്ടു മുതല്‍ 15 വരെ തുടരും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കണം. ഫോണ്‍:0471 2342950, 2342271, 2342369.