ധനസഹായം
മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തീറ്റപുല്‍കൃഷി, താറാവ് വളര്‍ത്തല്‍, എന്നീ പദ്ധതികളിലേക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്ന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 21 വരെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം.
നിയമ സഭാതെരഞ്ഞെടുപ്പ് : പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മത്സരം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടി(സ്വീപ്പ്)യുടെ ഭാഗമായി പ്ലസ് ടുതലത്തിലുളള കുട്ടികള്‍ക്കായി ലോഗോ തയാറാക്കല്‍, ഭാഗ്യചിഹ്നം തയാറാക്കല്‍, ഉപന്യാസം, ചിത്രരചന, തെരഞ്ഞെടുപ്പ് പ്രശ്നോത്തരി, കാര്‍ട്ടൂണ്‍ എന്നീ വിഷയങ്ങളില്‍ മത്സരം നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള വിഷയത്തില്‍ അധിഷ്ഠിതമായ മത്സരങ്ങളാണ് നടത്തുന്നത്. എന്‍ട്രികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍, കളക്ട്രേറ്റ്, പത്തനംതിട്ട എന്ന തപാലിലോ ഈ മാസം 12 ന് അകം നല്‍കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴഞ്ചേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270.
ഗതാഗതം നിരോധിച്ചു
അലിമുക്ക്-അച്ചന്‍കോവില്‍ ഫോറസ്റ്റ് റോഡിന്റെ കോന്നി വനം ഡിവിഷന്റെ പരിധിയില്‍പ്പെട്ട ചെരിപ്പിട്ടകാവ് ജംഗ്ഷന്‍ മുതല്‍ ചിറ്റാര്‍ പാലം വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോന്നി ഡിഎഫ്ഒ അറിയിച്ചു.
ടെലിവിഷന്‍ ജേണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020 -2021 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി എല്‍.ടി.ഡി) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 28 ന് അകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേഡ് ഫ്ളോര്‍, അംബേദ്കര്‍ ബില്‍ഡിംഗ് , റെയില്‍വേസ്റ്റേഷന്‍ ലിങ്ക്റോഡ്, കോഴിക്കോട് 673002. ഫോണ്‍: 8137969292, 6238840883.
അംശദായം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക ഉള്ളവര്‍ക്ക് പലിശ ഒഴിവാക്കി അംശദായം 2021 മാര്‍ച്ച് 31 വരെ ഗഡുക്കളായി അടയ്ക്കുന്നതിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ 0468 2223069.