കളളുഷാപ്പുകള്‍ വില്‍ക്കും
2020-21 വര്‍ഷത്തെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വില്‍പനയില്‍ പോകാത്ത അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് 5, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് 1, കോന്നി റേഞ്ചിലെ ഗ്രൂപ്പ് 1 കളളുഷാപ്പുകള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 11 ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കളക്ടര്‍ വില്‍പന നടത്തും. വില്‍പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ്, അനുബന്ധരേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് വില്‍പനയില്‍ പങ്കെടുക്കണം. വില്‍പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും അറിയാം. ഫോണ്‍: 0468 2222873.
സീറ്റ് ഒഴിവ്
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈയിഡ് സയന്‍സസ് കേന്ദ്രത്തില്‍ എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യത 55% മാര്‍ക്കോടുകൂടി ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ്.സി ഐടി/ ബി.എസ്.സി ഇലക്ട്രോണിക്‌സ്/ ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി സി എ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ബിടെക് ഇലക്ട്രോണിക്‌സ് / ബി.എസ്.സി മാത്തമാറ്റിക്‌സ്/ ബി.എസ്.സി ഫിസിക്‌സ് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ആനുകൂല്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ 9446302066, 0468 2224785
തീറ്റപ്പുല്‍ കൃഷിപരിശീലനം
ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഈ മാസം 26ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് മുഖേന തീറ്റപ്പുല്‍ കൃഷി പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ മാസം 25 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാട്‌സാപ്പുള്ള നമ്പറില്‍ നിന്നു മാത്രം രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0476 2698550
ലേലം നടക്കും
മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റുകളിലെ ഫീസ് പിരിവ് അവകാശം, വിവിധ സ്റ്റാളുകളിലെ വ്യാപാരാവകാശം, മാട്ടിറച്ചി വ്യാപാരം നടത്തുന്നതിനുളള അവകാശം, ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിനുളള അവകാശം എന്നിവയുടെ 2021-22 വര്‍ഷത്തെ ലേലം ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04682-222340.
വാഹന ലേലം മാര്‍ച്ച് എട്ടിന്
പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ഓട്ടോ, കാര്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 37 വാഹനങ്ങള്‍ ലേലം ചെയ്യും. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ച്ച് എട്ടിന് രാവിലെ 11 ന് ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസിനു സമീപമുളള ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ലേലം. ഫോണ്‍ 0468 2222873.
ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ അക്കൗണ്ട് മാറണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന നിരവധി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഡിസംബര്‍, ജനുവരി മാസത്തെ പെന്‍ഷന്‍ വിതരണം നടത്തുവാന്‍ സാധിച്ചിട്ടില്ല. ഡിസംബര്‍, ജനുവരി മാസത്തെ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ അവര്‍ക്ക് അക്കൗണ്ടുളള ബാങ്കുകളിലെത്തി ജന്‍പ്രിയ അക്കൗണ്ടുകള്‍ മാറ്റി പകരം പി.എം.ജെ.ഡി.വൈ / നോര്‍മല്‍ അക്കൗണ്ടിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കുന്നതിന് തുടര്‍ന്നും തടസങ്ങള്‍ നേരിടുമെന്നും ഇത് ഒഴിവാക്കണമെന്നും കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്‌കോള്‍ കേരള; ഡി.സി.എ അഞ്ചാം ബാച്ച് പരീക്ഷ മേയ് മൂന്നിന് ആരംഭിക്കും
സ്‌കോള്‍ കേരള നടത്തുന്ന ഡി.സി.എ അഞ്ചാം ബാച്ചിന്റെ പൊതുപരീക്ഷ 2021 മേയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മേയ് മൂന്നു മുതല്‍ എട്ടു വരെയും തിയറി പരീക്ഷ മേയ് 17 മുതല്‍ 21 വരെയും നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രതീഷ് കാളിയാടന്‍ അറിയിച്ചു.
പരീക്ഷാ ഫീസ് പിഴകൂടാതെ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് നാലു വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് അഞ്ചുമുതല്‍ 10 വരെ സ്‌കോള്‍ കേരളയുടെ www.scolekerala.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായോ വെബ് സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുത്ത പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ് ലൈനായോ ഒടുക്കാം. 700 രൂപയാണ് പരീക്ഷാ ഫീസ്.
ഡി.സി.എ മൂന്ന്, നാല് ബാച്ചുകളിലെ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും 2021 മേയിലെ പരീക്ഷയ്ക്ക് അപേക്ക സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 2342950, 2342271.
ജില്ലാ വികസന സമിതി യോഗം 27 ന്
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ഈ മാസം 27 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ വകുപ്പുകളും പദ്ധതി പുരോഗതി റിപ്പോര്‍ട്ട് പ്ലാന്‍ സ്പെയ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോട്പ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. മീറ്റിംഗ് ഐ.ഡി പിന്നീട് അറിയിക്കും.
റാന്നി താലൂക്ക് ആശുപത്രിയില്‍ ഐസിയു വെന്റിലേറ്റര്‍ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചു
റാന്നി പഞ്ചായത്ത് അമിനിറ്റി സെന്റര്‍ (22.50 ലക്ഷം)കോവിഡ് 19 മായി ബന്ധപ്പെട്ട റാന്നി താലൂക്ക് ആശുപത്രികളില്‍ ഐസിയു വെന്റിലേറ്റര്‍ ഒമ്പതെണ്ണം വാങ്ങുന്നതിന് (87.92 ലക്ഷം), റാന്നി താലൂക്ക് ആശുപത്രിയില്‍ പി പി ഇ കിറ്റും റാപ്പിഡ് ടെസ്റ്റ് കിറ്റുകളും വാങ്ങുന്നതിന് (44.77 ലക്ഷം) എന്നിങ്ങനെ ഫണ്ട് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.