നവോദയ പ്രവേശന പരീക്ഷ മാറ്റിവച്ചു
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് മേയ് 16 ന് നടത്തേണ്ട പ്രവേശന പരീക്ഷ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04735 265246.
ഐ.എച്ച.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എലിമുളളുംപ്ലാക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ മേയ് ആദ്യവാരം ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് caskonni.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0468 2382280, 8547005074.
വാഹന ലേലം മാറ്റിവച്ചു
പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള മോട്ടോര്‍ സൈക്കിള്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 29 വാഹനങ്ങളുടെ ലേലം ഏപ്രില്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്നത് മാറ്റിവെച്ചതായി പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 0468 2222873.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈല പ്രസിദ്ധീകരിച്ചു
സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് (ഗ്രീന്‍ പ്രോട്ടോകോള്‍) ബൈലയുടെ കരട് ഈ മാസം 19ന് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് ബൈലയില്‍ ആക്ഷേപമുളളവര്‍ 30 ദിവസത്തിനകം രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം. ഫോണ്‍ : 0468 2350316.
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2785525, 8078140525.