Friday, March 14, 2025 6:18 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അസാപ് : വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ക്രാഫ്റ്റ് ബേക്കര്‍, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (ഓണ്‍ലൈന്‍), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്‌നിഷ്യന്‍, ഫീല്‍ഡ് എഞ്ചിനീയര്‍ ആര്‍.എ.സി.ഡബ്ലിയൂ, ഹാന്‍ഡ്സെറ്റ് റിപ്പയര്‍ എഞ്ചിനീയര്‍, സി.സി.ടി.വി ഇന്‍സ്റ്റല്ലേഷന്‍ ടെക്‌നിഷ്യന്‍, ഹാന്‍ഡ് എംബ്രോയ്ഡര്‍, മീറ്റിംഗ് കോണ്‍ഫറന്‍സ് & ഇവന്റ് പ്ലാനര്‍, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, റിട്ടയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

150 മുതല്‍ 200 മണിക്കൂര്‍ വരെ പരിശീലനവും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും ഉള്ള ഈ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.എസ്.ടി.സി സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. എല്ലാ കോഴ്സുകള്‍ക്കും ഫീസ് ഉണ്ടായിരിക്കും. https://asapmis.asapkerala.gov.in/Forms/Student/Common എന്ന ലിങ്കിലൂടെ കോഴ്സില്‍ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999658. വെബ്സൈറ്റ് www.asapkerala.gov.in

സ്‌കോള്‍ കേരള – ഡിസിഎ കോഴ്‌സ് പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷന്‍ തീയതികള്‍ പിഴകൂടാതെ ഈ മാസം 31 വരെയും 60 രൂപ പിഴയോടുകൂടി ജൂണ്‍ 15 വരെയും ദീര്‍ഘിപ്പിച്ചതായി സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് വ്യാപനം: മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക്ക്
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗികളെയും കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കി. സഹായങ്ങള്‍ക്കായി 9947372528, 8606462177, 9846128369, 9446068765, 9495204990 വിളിക്കാം.

ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകള്‍ 15 വരെ ഉണ്ടാകില്ല
കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 15 വരെ പത്തനംതിട്ട ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ യാതൊരുവിധ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകളും മാറ്റി വെച്ചു. ഈ കാലയളവില്‍ കാലാവധി തീരുന്ന, ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ നല്‍കിയിട്ടുള്ള രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂര്‍ കോവിഡ് 19 കണ്‍ട്രോള്‍ റൂം
കോവിഡ് 19 രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെ രോഗികളേയും അവരുടെ കുടുംബങ്ങളേയും കൃത്യമായി വിവരങ്ങള്‍ നല്കി സഹായിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമായി നടത്തിപ്പിലേക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനായും അംഗന്‍വാടി ഹെല്‍പ്പര്‍മാരെ കണ്‍വീനര്‍മാരായും നിയമിച്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും വോളന്റിയേഴ്‌സിനെയും നിയമിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പറന്തല്‍ വാര്‍ഡില്‍ ഓള്‍ ഇന്ത്യ പ്രെയര്‍ ചര്‍ച്ച് ക്യാമ്പസില്‍ 75 കിടക്കകള്‍ ഉള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ 2021 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുവാന്‍ റാപ്പിംഡ് റസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍: 9496042684, 9496042685, 9447691451, 9495518355, 9947191033, 9447410969.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണനെ ഉടന്‍ ഇഡി ചോദ്യം ചെയ്യും

0
തൃശ്ശൂർ : കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇഡി...

വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പോലീസ്

0
തിരുവനന്തപുരം : വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പോലീസ്....

ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം

0
ജയ്പൂർ : ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം....

ഒരു കിലോ 114 ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ

0
അരൂർ : എരമല്ലൂർ ജംങ്ഷന് കിഴക്കുവശം എരമല്ലൂർ കുടപുറം റോഡിൽ ഒരു...