തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍. അഞ്ച് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഐഎന്‍എല്‍ തീരുമാനമെടുത്തു. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, തിരൂര്‍, അഴീക്കോട്, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ നല്‍കണമെന്നാണ് ഐഎന്‍എല്ലിന്‍റെ ആവശ്യം. വിജയ സാധ്യതയുള്ള സീറ്റുകള്‍ തന്നെ ലഭിക്കണമെന്ന് എല്‍ഡിഎഫിനോട് പാര്‍ട്ടി ആവശ്യപ്പെടും.
ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് ആവശ്യം. മലപ്പുറം ജില്ലയില്‍ വള്ളിക്കുന്നും തിരൂരും ഐഎന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഉഭകക്ഷി ചര്‍ച്ചയില്‍ അഞ്ച് സീറ്റും വിജയിക്കുന്ന രണ്ട് മണ്ഡലവും എന്ന നിലപാടായിരിക്കും ഐഎന്‍എല്‍ എടുക്കുക.