കോഴഞ്ചേരി : പമ്പ മുഖ്യ ആകര്‍ഷണമാക്കി ഉള്‍നാടന്‍ ജലഗതാഗതം ജില്ലയില്‍ യാഥാര്‍ഥ്യമാകുന്നു. ആറന്മുള – ചെങ്ങന്നൂര്‍ ഉള്‍നാടന്‍ ജലപാത ആണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. 8.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സര്‍ക്കാര്‍ ഉള്‍നാടന്‍ പാതയായി പ്രഖ്യാപിച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂര്‍ ബോട്ടുയാത്രയും ആറാട്ടുപുഴ വരെയാണെങ്കില്‍ വരട്ടാറിന്റെ ഉത്ഭവ സ്‌ഥാനംവരെ മൂന്നുമണിക്കൂര്‍ യാത്രയും സഞ്ചാരികള്‍ക്ക് നടത്താന്‍ കഴിയും. ആലപ്പുഴയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്രാബോട്ട് സര്‍വീസുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഇറപ്പുഴകടവില്‍ ബോട്ട് ജെട്ടിയുമുണ്ട്.
കാലക്രമേണെ യാത്രാ ബോട്ടുകള്‍ നഷ്‌ടത്തിലായതോടെ ചെങ്ങന്നൂരിലേക്കുള്ള ജലയാത്രയും നിര്‍ത്തിവെച്ചു. ആറന്മുള – ചെങ്ങന്നൂര്‍ പാതയില്‍ മാലക്കര, ഇടയാറന്മുള, ആറാട്ടുപുഴ, എന്നിവയാണ് നിര്‍ദ്ദിഷ്‌ട ജെട്ടികള്‍.
ആറന്മുള – ചെങ്ങന്നൂര്‍ ജലഗതാഗത പാത യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരത്തിന് സാധ്യത ഏറും. നിലവില്‍ ആറന്മുള കച്ചേരിപ്പടിക്കു മുകള്‍ഭാഗത്തുള്ള കോയിക്കല്‍ കടവുവരെ ബോട്ടുകള്‍ക്ക് വരാനാകും. ബോട്ടുയാത്ര യാഥാര്‍ഥ്യമാകുന്നതോടൊപ്പം ബോട്ടുജെട്ടികളും തീരങ്ങളില്‍ ഉണ്ടാകും. ആഞ്ഞിലിമൂട്ടില്‍ കടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പുറമ്പോക്ക് ഉള്ളതിനാല്‍ ബോട്ടു ജെട്ടി നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനാകും. ആലപ്പുഴയിലെ ഉള്‍നാടന്‍ പ്രദേശങ്ങളായ റാണി, ചിത്തിര മാര്‍ത്താണ്ഡം പാടശേഖരങ്ങള്‍ ഉള്‍പ്പെട്ട പാത പോലെ ആറന്മുള – ചെങ്ങന്നൂര്‍ പാതയും വിനോദസഞ്ചാരികള്‍ക്ക് ഇഷ്‌ടമാകുമെന്നാണ് വിലയിരുത്തല്‍. ആറന്മുളയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പാര്‍ഥസാരഥി ക്ഷേത്രം, വാസ്‌തു വിദ്യാഗുരുകുലം, പള്ളിയോടം, ആറന്മുള കണ്ണാടിയുടെ നിര്‍മാണം, തിരുവോണത്തോണി, മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍, പുരാതന ക്രൈസ്‌തവദേവാലയങ്ങള്‍, സി. കേശവന്‍ സ്‌ക്വയര്‍, മധ്യതിരുവിതാംകൂറിന്റെ തനതായ സദ്യകള്‍ എന്നിവയും പരിചയപ്പെടാന്‍ കഴിയും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033