Saturday, July 5, 2025 9:02 pm

ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാർത്തോമ കോളേജിൽ ഒൻഡ്രപ്പനർഷിപ്പ് ഡെവലപ്മെൻറ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം കുറ്റപ്പുഴ ജെറുസലേം മാർത്തോമാ പള്ളി വികാരി റവ. ഫാദർ സുനിൽ ചാക്കോ നിർവഹിച്ചു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മികച്ച ആശയങ്ങൾ രൂപപ്പെടുത്തുകയും നൂതന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ പരിശീലനം നൽകുകയും ചെയ്യുന്നതിനോടൊപ്പം സർക്കാർ ധനസഹായങ്ങളെ കുറിച്ചുള്ള അവബോധം നൽകുകയും ചെയ്യുക എന്നതാണ് ഇൻകുബേഷന്‍ സെന്ററിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ടെസ്‌ല, ഓല സൊമാറ്റോ, ആമസോൺ തുടങ്ങിയവ പോലെയുള്ള മികച്ച വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് സ്റ്റാർട്ടപ്പ് സംരംഭങ്ങളൾ മുഖേനയാണ് എന്ന് ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു. മാർത്തോമ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വര്‍ക്കി ടി.കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ട്രഷറർ തോമസ് കോശി, ഗവേണിംഗ് കൗൺസിൽ മെമ്പർ മനേഷ് ജേക്കബ്, കൺവീനർ ഡോ. സെറിൻ തോമസ്, ലെഫ്റ്റനൻറ് റെയ്സൺ സാം രാജു, കോ. കൺവീനർ ഡോ. ഐ.ജോൺ ബെർലിൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...

അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷം ഡിസംബർ 25,26,27...

0
കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ...

കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം...

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...