മുംബൈ : നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ മോർമുഗാവോ കമ്മിഷൻ ചെയ്യുക. പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎൻഎസ് മോർമുഗാവോ അറിയപ്പെടുന്നത്. ഇന്ത്യൻ നാവികസേനയുടെ ‘വാർഷിപ്പ് ഡിസൈൻ ബ്യൂറോ’ രൂപകൽപ്പന ചെയ്ത ഈ ഡിസ്ട്രോയർ യുദ്ധക്കപ്പൽ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്.
ഐഎൻഎസ് മോർമുഗാവോയുടെ പ്രത്യേകതകൾ
ഇന്ത്യയിൽ നിർമ്മിച്ച ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നായ ഐഎൻഎസ് മോർമുഗാവോയ്ക്ക് 163 മീറ്റർ നീളവും 17 മീറ്റർ വീതിയും 7,400 ടൺ ഭാരവുമുണ്ട്. നാല് ശക്തിയേറിയ ഗ്യാസ് ടർബൈനുകളാൽ സജ്ജീകരിച്ചിരിക്കുന്ന കപ്പലിന് 30 നോട്ടിക്കൽ മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനാകും. ബ്രഹ്‌മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളാണ് ഐഎൻഎസ് മോർമുഗാവോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഇസ്രായേലിന്റെ റഡാർ ഉണ്ട്. ഇതിലൂടെ വായുവിലെ ദീർഘദൂര ലക്ഷ്യങ്ങൾ കണ്ടെത്താൻ കപ്പലിന് കഴിയും.127 എംഎം തോക്ക് ഘടിപ്പിച്ച ഐഎൻഎസ് മോർമുഗാവോയ്ക്ക് 300 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും. AK-630 ആന്റി മിസൈൽ തോക്ക് സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
മെയ്ഡ് ഇൻ ഇന്ത്യ
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് ഈ തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആണവ, ജൈവ, രാസ യുദ്ധങ്ങളെ ചെറുക്കാൻ ഈ യുദ്ധക്കപ്പൽ പ്രാപ്തമാണ്. നാല് ശക്തിയേറിയ ഗ്യാസ് ടർബൈനുകളാണ് കപ്പലിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. 30 നോട്ടിക്കൽ മൈലിൽ കൂടുതൽ വേഗത കൈവരിക്കാൻ ഈ കപ്പലിന് കഴിയും. കപ്പലിന്റെ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കപ്പലിൽ റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, എസ്.എ.ഡബ്ലു ഹെലികോപ്റ്ററുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു. ആണവ, ജൈവ, രാസ യുദ്ധ സാഹചര്യങ്ങളിൽ യുദ്ധം ചെയ്യാൻ കപ്പലിന് കഴിയും. മേഖലയിൽ ചൈനയുടെ ഭീഷണി വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ച് ഇന്ത്യ നാവികശേഷി വർധിപ്പിക്കുന്നതായാണ് അറിയുന്നത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.