Tuesday, April 22, 2025 12:41 am

ആട്ടയിലും അരിപ്പൊടിയിലുമെല്ലാം പ്രാണികൾ വില്ലനാകുന്നുണ്ടോ ? തുരത്താൻ ഇതാ മൂന്ന് വഴികൾ

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം തയ്യാറാക്കാനായുള്ള ധാന്യങ്ങളോ മറ്റോ എടുത്തു നോക്കുന്ന സമയത്താകും അവയിൽ ചെറു പ്രാണികൾ സ്ഥിരവാസമാക്കിയത് നമ്മൾ തിരിച്ചറിയുന്നത്. പല തവണ ഇത് സംഭവിച്ചാലും ഈ പ്രശ്നത്തെ മറികടക്കാനായി നമ്മൾ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാറുമില്ല. എന്നാൽ ഇവ കാരണം ധാരാളം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാകും മിക്കവരും. അരിപ്പൊടി, ആട്ട, മുഴുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങി പല സാധനങ്ങളിലും ഈ ജീവികളെ കണ്ടു വരാറുണ്ട്.

മിക്ക സ്ഥലങ്ങളിലും ഒരുപോലെ കാണുന്ന പ്രാണികൾക്കൊപ്പം പ്രാദേശികമായി ഉണ്ടാകുന്ന മറ്റ് ജീവികളും നമ്മളുടെ സ്വൈര്യം കെടുത്തുന്നത് പല വീടുകളിലും സ്ഥിരം സംഭവമാണ്. ഗോതമ്പു പൊടിയിലും മറ്റും പ്രാണികൾ അരിച്ചുനടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് മടുക്കും. എല്ലാവിധ ടെക്നോളജിയും ലഭ്യമായ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എങ്കിലും ഇത്തരം ചെറിയ ചെറിയ പ്രശ്നങ്ങൾ തീർക്കാനുള്ള വിദ്യകൾ മിക്ക ആളുകൾക്കും അറിയില്ല. നിങ്ങളുടെ അടുക്കളയിലിരിക്കുന്ന പൊടികളിൽ പ്രാണികൾ കയറാതിരിക്കാനുള്ള 3 ലളിതമായ മാർഗങ്ങളാണ് ഇനി പറയുന്നത്. ഇനി പ്രാണിയെ ഭയന്ന് നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരില്ല.

നിങ്ങളുടെ അടുക്കള എത്ര വൃത്തിയുള്ളതാണെങ്കിലും ചെറിയ ജീവികൾ നിങ്ങളുടെ ഗോതമ്പ് മാവ് പാത്രത്തിലേക്കുള്ള വഴി കണ്ടെത്തും. നനഞ്ഞതും ഈർപ്പമുള്ളതുമായ അവസ്ഥയിലാണ് ഇത്തരം കുഞ്ഞു പ്രാണികൾ വളരുന്നത് എന്നതിനാൽ ഈ പ്രാണികൾക്ക് ഏറ്റവും നല്ല പ്രജനന കേന്ദ്രമാണ് മൺസൂൺ. ഒരിക്കൽ അവ പുനരുൽപാദനം തുടങ്ങിയാൽ അവയെ തടയാൻ കഴിയില്ല.

എന്തുകൊണ്ടായിരിക്കും ഇവ ഇങ്ങനെ പൊറുതി മുട്ടിച്ചുകൊണ്ടേയിരിക്കുന്നത്? അവ എവിടെ നിന്നാണ് വരുന്നത്? ഈ ചെറിയ ജീവികളിൽ നിന്ന് അടുക്കളയെ എങ്ങനെ സംരക്ഷിക്കാം? ഇങ്ങനെ നൂറുകണക്കിന് ചോദ്യങ്ങളുണ്ട് നമുക്കു മുന്നിൽ. ആ മാവ് ശരിയായി സൂക്ഷിക്കുകയാണെങ്കിൽ യഥാർഥത്തിൽ ഇത്തരം ചെറിയ പ്രാണികളിൽ നിന്ന് നിങ്ങൾക്ക് അത് സംരക്ഷിക്കാനാകും.

എപ്പോഴും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക
ആട്ടപ്പൊടി സഞ്ചികളിലോ പ്ലാസ്റ്റിക് ബാഗിലോ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇങ്ങനെ സുക്ഷിച്ചാൽ അതിൽ വായു കടക്കുകയും ഈർപ്പം മാവിെൻറ ഗുണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ആട്ടപ്പൊടിയും മറ്റ് പൊടികളും സുക്ഷിക്കാൻ കഴിയുന്നതും സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് കണ്ടെയ്നർ കഴുകി വെയിലത്ത് നന്നായി ഉണക്കണം. കണ്ടെയ്നറിനുള്ളിൽ വെള്ളം ഒരു തുള്ളിപോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കണ്ടെയ്നറിെൻറ ലിഡ് ഒരു കാരണവശാലും തുറക്കരുത്. തുറന്നാൽ അത് മാവിന്റെ ഗുണനിലവാരത്തെ ബാധിക്കും. മാവ് പുറത്തേക്കെടുക്കുേമ്പാൾ കൈകൊണ്ട് എടുക്കാതെ ഒരു സ്പൂൺ അല്ലെങ്കിൽ കോരിയെടുക്കാവുന്ന മറ്റേതെങ്കിലും പാത്രം അല്ലെങ്കിൽ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം.

ഉപ്പ് സംരക്ഷിക്കും
നിങ്ങൾക്ക് ആട്ടപ്പൊടി കൂടുതൽ നേരം സൂക്ഷിക്കണം എന്നതാണ് ആവശ്യം എങ്കിൽ ഉപ്പ് നിങ്ങളെ സഹായിക്കും. നിശ്ചിത അളവിൽ ഉപ്പ് ആട്ട മാവിൽ ചേർത്താൽ കൂടുതൽ കാലം അത് നിലനിൽക്കുകയും പ്രാണികൾ അടുക്കുകയുമില്ല. 10 കിലോഗ്രാം ആട്ടമാവിന് 4-5 സ്പൂൺ ഉപ്പ് ചേർക്കാം. അതിന് ശേഷം ഇത് നന്നായി ഇളക്കി എല്ലായിടത്തും എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഒരു ചെറിയ പ്രാണി പോലും ഈ മാവിൽ കടന്നുകൂടില്ല.

കറുവപ്പട്ടയുടെ ഇലയും ചുവന്ന മുളകും:
ഇനി ഉപ്പ് നിങ്ങൾക്ക് ആട്ട മാവിൽ ചേർക്കാൻ ഇഷ്ടമില്ല എങ്കിൽ മറ്റൊരു വഴിയുമുണ്ട്. ആട്ട മാവിലോ മറ്റ് വസ്തുക്കളിലോ ഉണക്ക മുളക് അല്ലെങ്കിൽ കറുവപ്പട്ടയുടെ ഇല എന്നിവ ചേർക്കാം. 10-15 ഉണക്കമുളകും 3-4 കറുവപ്പട്ടയുടെ ഇലയും എടുത്ത് ആട്ടയിൽ ഇട്ടുവെക്കണം. ഇടുേമ്പാൾ ചുവന്ന മുളകിെൻറ വിത്തുകൾ ആട്ട മാവിൽ കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് പ്രാണികളെ തുരത്താൻ സഹായിക്കും.ഇതിനോടകം തന്നെ പ്രാണികൾ നിങ്ങളുടെ അടുക്കളയിലെ പാത്രങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട് എങ്കിൽ ഇപ്പോൾ തന്നെ അവ എടുത്ത് വെയിൽ കൊള്ളിക്കൂ. പെട്ടെന്ന് തന്നെ പ്രാണികൾ അതിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നത് കാണാം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

0
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ്...