സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഗണ്യമായി വളരുമ്പോൾ അവയ്‌ക്കെല്ലാം തടയിടാനുള്ള ഒരുക്കത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാം. ലൈംഗിക ചൂഷണങ്ങള്‍ നടത്തിയുള്ള തട്ടിപ്പുകളും വ്യാപകമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയടക്കം നഗ്ന ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകൾ ദിനം പ്രതി വർധിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം ഇനി അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും. കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1