വാഷിംഗ്ടണ്‍: മെറ്റയുടെ ട്വിറ്റര്‍ ബദല്‍ ത്രെഡ്‌സ് പുറത്തിറക്കി. ഇന്‍സ്റ്റഗ്രാമുമായി സാമ്യമുള്ളതാണ് ഈ ആപ്പ്. ഇന്‍സ്റ്റഗ്രാം തന്നെയാണ് ത്രെഡ്‌സിന്റെ ലോഞ്ചിംഗ് നടത്തിയത്. ട്വിറ്ററിന്റെ മാര്‍ക്കറ്റ് സ്‌പേസിലേക്കാണ് ത്രെഡ്‌സിന്റെയും വരവ്. കടുത്ത വെല്ലുവിളി തന്നെ ത്രെഡ്‌സില്‍ നിന്ന് മെറ്റയ്ക്ക് നേരിടേണ്ടി വരും. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും മികച്ച കാര്യങ്ങള്‍ ചേര്‍ത്ത് പുതിയൊരു എക്‌സിപീരിയന്‍സ് യൂസര്‍മാര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത്തരമൊരു സൗഹൃദ കൂട്ടായ്മയാണ് ലോകത്തിന് ആവശ്യമെന്നും മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അതേസമയം ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും, ആപ്പിള്‍ ഐഒഎസ്സിലും ലഭ്യമാകും. ഇന്ത്യ അടക്കമുള്ള നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇവ ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.
മാസ്റ്റോഡോണ്‍, അടക്കമുള്ള ആപ്പുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആക്ടിവിറ്റിപബ്ബും ത്രെഡ്‌സില്‍ സപ്പോര്‍ട്ട് ചെയ്‌തേക്കും. ഇന്‍സ്റ്റഗ്രാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആക്ടിവിറ്റി പബ്ബ് സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് ത്രെഡ്‌സിനെ മാറ്റുമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. അതേസമയം ഇവ ലഭ്യമാകുമെങ്കില്‍, മറ്റ് ആപ്പുകളും ഇതോടൊപ്പം ത്രെഡ്‌സ് യൂസര്‍മാര്‍ക്ക് ലഭിക്കും. വേര്‍ഡ് പ്രസ്സും, മാസ്റ്റഡോണുമെല്ലാം വൈകാതെ എത്തും. മെറ്റയുടെ എതിരാളികളെ വെല്ലുവിളിച്ച് കൊണ്ട് അവര്‍ പുറത്തിറങ്ങുന്ന ആദ്യ ആപ്പാണിത്. ഇന്‍സ്റ്റഗ്രാമിന് പുറത്തുള്ള വലിയൊരു സമൂഹവുമായി സംവദിക്കാന്‍ ത്രെഡ്‌സ് വഴിയൊരുക്കും.