Monday, April 21, 2025 5:27 am

റീൽസിൽ നിന്ന് കൂടുതൽ പണം വാരാനുള്ള അപ്ഡേഷനുമായി ഇൻസ്റ്റ​ഗ്രാം; പുതിയതായി എത്തുന്നത് നിരവധി ഫീച്ചറുകൾ

For full experience, Download our mobile application:
Get it on Google Play

ഇന്ന് ഉപഭോക്താക്കൾ ഏറ്റവും നന്നായി ആസ്വദിക്കുന്ന ഇൻസ്റ്റ​ഗ്രാമിന്റെ ജനപ്രിയ ഫീച്ചറാണ് റീൽസ്. നിരവധി ആളുകളാണ് റീൽസ് അഡിക്റ്റഡ് ആയിട്ട് ജീവിക്കുന്നത്. റീൽസ് കാണാൻ വേണ്ടി മാത്രം ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്ന ആളുകളും ധാരാളമാണ്. അതുപോലെ തന്നെ റീൽസ് ചെയ്ത് കണ്ടന്റ് ക്രിയേറ്റർ ആയി ഇതിൽ നിന്ന് വരുമാനം ലഭിക്കുന്നവരും ധാരാളമാണ്. ഇത്തരം റീൽസ് പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു പുതിയ വാർത്തയാണ് ഇൻസ്റ്റ​ഗ്രാമിന്റെ ഭാ​ഗത്ത് നിന്ന് അടുത്തിടെ ഉണ്ടായിരിക്കുന്നത്. പ്രമുഖ അനലിസ്റ്റ് ലീക്കർ അലസ്സാൻഡ്രോ പലൂസി ആണ് വാർത്ത പുറത്ത് വിട്ടത്. ഇൻസ്റ്റ​ഗ്രാം റീൽസിന്റെ സമയദൈർഘ്യം വർദ്ധിപ്പിക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. ടിക് ടോക്ക്, യൂട്യൂബ് എന്നിവയോടുള്ള മത്സരം ശക്തമാക്കാനാണ് ഇൻസ്റ്റ​ഗ്രാമിന്റെ പുതിയ നീക്കം. ഇത് നടപ്പിലാക്കിയാൽ റീൽസിന് 10 മിനുറ്റ് വരെ ദൈർഘ്യം ഉണ്ടാകും എന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട ചില സ്ക്രീൻ ഷോർട്ടും പലൂസി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 2022ൽ ആണ് ടിക് ടോക്ക് വീഡിയോകളുടെ സമയ പരുധി ഉയർത്തി 10 മിനുറ്റ് ആക്കിയത്. ഇതുപോലെ തന്നെ യൂട്യൂബിലും സംഭവിച്ചിരുന്നു. അതേസമയം നിലവിൽ റീൽസിനായി ഇൻസ്റ്റ​ഗ്രാം അനുവദിച്ചിരിക്കുന്ന പരമാവധി സമയം 90 സെക്കന്റാണ്. നേരത്തെ ഇത് 60 സെക്കന്റ് ആയിരുന്നു. ഇത് 10 മിനുറ്റ് ആക്കിയ ഉയർത്തുമ്പോൾ കണ്ടന്റ് ക്രിയേറ്റേഴ്സിന് വലിയ അവസരമാണ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. ബ്യൂട്ടി ട്യൂട്ടോറിയലുകൾ, വിദ്യാഭ്യാസ വീഡിയോകൾ, പാചക വീഡിയോ തുടങ്ങിയ വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്സിന് കൂടുതൽ സാധ്യതയ്ക്കായുള്ള അവസരം കൂടി ആയിരിക്കും ഇത്. സമയം ദീർഘിപ്പിക്കുന്നതോടെ ഇവർക്ക് ലഭിക്കുന്ന വരുമാനവും ഉയരും. പലരും വലിയ വീഡിയോകൾ വിവിധ ഭാ​ഗങ്ങളാക്കിയാണ് റീൽസിൽ പങ്കുവെയ്ക്കുന്നത്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം ആകുന്നതാണ്. അതേ സമയം ഈ ഫീച്ചർ എന്ന് മുതൽ നിലവിൽ വരും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതിനിടെ ഉപഭോക്താക്കളുടെ പോസ്റ്റുകളിലോ സ്റ്റോറികളിലെ റീലുകളിലോ അഭിപ്രായങ്ങൾ പങ്കിടാൻ അനുവദിക്കുന്നു പുതിയ ഒരു ടൂളും അടുത്തിടെ ഇൻസ്റ്റ​ഗ്രാം അവതരിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസെരി തന്നെയാണ് ഈ പുതിയ ടൂളിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഈ ഫീച്ചർ ലഭ്യമാകാനായി ഉപഭോക്താക്കൾ കമന്റിൽ സ്വൈപ്പുചെയ്‌ത് സ്റ്റോറിയിലേക്ക് ചേർക്കുക എന്ന ഓപ്ഷനിൽ ടാപ് ചെയ്താൽ മാത്രം മതിയാകും. ഇതോടെ ഇവ യഥാർത്ഥ പോസ്റ്റിനൊപ്പം സ്റ്റോറികളിൽ ദൃശ്യമാകുന്നതാണ്. നിലവിൽ ഇൻസ്റ്റ​ഗ്രാം ഈ ഫീച്ചർ പുറത്ത് വിട്ടെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും ഇതുവരെ ഈ ഫീച്ചർ ലഭ്യമായിട്ടില്ല. അതേ സമയം ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോ കറൗസലിലേക്ക് സംഗീതം ചേർക്കാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചറും അടുത്തിടെ ഇൻസ്റ്റ​ഗ്രാം അവതരിപ്പിച്ചിരുന്നു. ഫീഡ് ഫോട്ടോകൾക്കായുള്ള ഞങ്ങളുടെ സംഗീതം സമാരംഭിക്കുന്നതിലൂടെ, മൂഡ് ക്യാപ്‌ചർ ചെയ്യാനും അവരുടെ കറൗസലിന് ജീവൻ നൽകാൻ ഗാനം ചേർക്കാനാകും. എന്ന് ബ്ലോ​ഗ് പോസ്റ്റിൽ ഇൻസ്റ്റ​ഗ്രാം പറയുന്നു.

നിലവിൽ‌ ഒരു റീൽസിൽ മൂന്ന് ക്രിയേറ്റർമാരുമായി സഹകരിക്കാനുള്ള സൗകര്യം ഇൻസ്റ്റ​ഗ്രാം നൽകുന്നുണ്ട്. ഇതുവഴി പൊതു, സ്വകാര്യ അക്കൗണ്ടുകളുമായി ഉപഭോക്താക്കൾ‌ക്ക് സഹകരിക്കാൻ സാധിക്കുന്നതാണ്. സഹകരിക്കുന്ന ആളിനെ ഫോളോ ചെയ്യുന്നവർക്കും നിങ്ങളുടെ റീൽ കാണാൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇതുവഴി നിങ്ങളുടെ റീൽ നിരവധി പേർക്ക് കാണാൻ സാധിക്കും. നിലവിൽ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഇൻസ്റ്റ​ഗ്രാം. ആദ്യം ഒരു ഫോട്ടോ ഷെയറിങ് ആപ്പ് ആയിട്ടാണ് ഇൻസ്റ്റാ​ഗ്രാമിനെ അവതരിപ്പിച്ചത്. പിന്നീട് ടിക് ടോക് ജനശ്രദ്ധമായതോടെ ഇവയെ അനുകരിച്ച് ഷോട്ട് വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇൻസ്റ്റ​ഗ്രാം ഉപഭോക്താക്കൾക്കായി ഒരുക്കി. ഇതോടെ വൻ ജനസ്വീകാര്യത ഇൻസ്റ്റ​ഗ്രാമിന് ലഭിച്ചു. നിലവിൽ ശരാശരി പ്രതിമാസം രണ്ട് ബില്യണിലധികം ഉപഭോക്താക്കൾ ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കുന്നുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ നിയന്ത്രണത്തിൽ തന്നെയാണ് ഇൻസ്റ്റ​ഗ്രാമും പ്രവർത്തിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ...

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....