തിരുവനന്തപുരം : മിശ്രവിവാഹിതര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ആരെയും ഭയക്കാതെ കഴിയാം. സര്‍ക്കാരിന്റെ സേഫ് ഹോമുകള്‍ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കും. മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍നിന്നോ സമൂഹത്തില്‍നിന്നോ അവഗണനയും പരിഹാസവും നേരിടേണ്ടി വരുന്നവര്‍ക്ക് സംരക്ഷണമൊരുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഈ പദ്ധതി. മിശ്രവിവാഹതിര്‍ക്ക് താമസിക്കുന്നതിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം തുടങ്ങുന്ന സേഫ് ഹോമുകളുടെ നടത്തിപ്പിനുള്ള അവകാശം എന്‍.ജി.ഒ.കള്‍ക്കാണെങ്കിലും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ഒരുവര്‍ഷം താമസിക്കാന്‍ അവസരമെരുക്കുന്ന ഹോമില്‍ പത്ത് ദമ്പതിമാരെയാണ് താമസിപ്പിക്കുക. താമസക്കാലയളവില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കും. എന്നാല്‍ മിശ്രവിവാഹിതരായവരുടെ ജീവിത സാഹചര്യവും വീട്ടിലെ സാഹചര്യവും പരിശോധിച്ചശേഷമാണ് ഹോമില്‍ താമസിക്കാനനുവദിക്കുക.