എരുമേലി; എരുമേലിയുടെ ചരിത്രത്തിലാദ്യമായി ഇൻ്റർഡോജോ സ്കൂൾ സോണൽ കരാട്ടെ ടൂർണമൻ്റ് നടന്നു. എരുമേലി ഷേർ മൗണ്ട് പബ്ലിക് സ്കൂളിൽ വച്ചായിരുന്നു ടൂർണമെൻ്റ് നടന്നത്. ‘കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്ന് 27- ഓളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ മാറ്റുരച്ചു. ഏറ്റവും കൂടുതൽ പോയിൻ്റുവാങ്ങി കൊല്ലമുള ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം എരുമേലി ഷേർ മൗണ്ടും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം വെച്ചൂച്ചിറ നവോദയ ‘സ്കൂളും കണമല സെൻ്റ് തോമസ് യു പി സ്കൂളും നേടി. വിജയികൾക്ക് ഏവർറോളിംഗ് ട്രോഫിയും സമ്മാനങ്ങളും നൽകി
ടൂർണമെൻ്റിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ഷേർ മൗണ്ട് സ്കൂൾ ചെയർമാൻ പി.ഏം അൻസാരി ഇളപ്പുങ്കൽ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെംബർ ജസ്ന നജീബ് ഉത്ഘാടനം ചെയ്ത ടൂർണമെൻ്റിൽ DYSP മാർട്ടിൻ ,ക്യാമ്പ് ടI തോമസ് ,ഷേർ മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ ആൻസമ്മ തോമസ് ,മുക്കൂട്ടുതറ 1BL അക്കാഡമി ചെയർമാൻ Dr.ജോസഫ് കെ ജെ ,വ്യാപാരി വ്യവസായി ജില്ലാ ട്രഷറർ ശ്രീ മുജീബ് റഹ്മാൻ, ഷേർ മൗണ്ട് അഡ്മിനിസ്ട്രേറ്റർ ശ്രീ അൻസാരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഷോറിൻ മാറ്റ്സ്യൂബാഷി റിയു കരാട്ടെ സ്റ്റൈലിൽ മുക്കൂട്ടുതറ ഐ ബി ഏൽ കരാത്തെ അക്കാഡമിയാണ് ടൂർണമെൻ്റ് ഹോസ്റ്റ് ചെയ്തത്. കേരളത്തിൽ ISO സർട്ടിഫിക്കേഷനുള്ള ഏക കരാട്ടെ അക്കാഡമിയാണ് മുക്കൂട്ടുതറയിലെ ഐ ബി ഏൽ അക്കാഡമി. നാഷണൽ ടൂർണമെൻ്റ് റഫറിമാരായ വിഗ്നേഷ് ഊട്ടി, ജ്ഞാന രാജ് തമിൾ നാട്, അജൈ വയനാട്, രൂമേഷ് വയനാട് എന്നിവർ റഫറിമാരായിരുന്നു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കേറ്റും മെഡലുകളും സമ്മാനിച്ചു. ഐ ബി ഏൽ അക്കാഡമി വൈസ് ചെയർമാൻ ബിനു ചെറിയാൻ, സജി പി, ജോൺസൺ കെ ,റെജി കെ ആർ , ജ്യോതിഷ് കൃഷ്ണൻ ജിനോഷ് വേങ്ങത്താനം ജോയിച്ചൻ കാട്ടൂർ അബിത എം ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.