റാന്നി : വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. 79-ാമത് റാന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രദർശനം എങ്ങനെയെന്നുപോലുമറിയാത്ത തലമുറയാണുണ്ടാകുന്നത്. ഏത് ജീവിത പ്രതിസന്ധികളെയും എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന ഭഗവദ്‌ഗീത മറ്റ് രാജ്യങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ ഇവിടെ ആരും അത് മനസ്സിലാക്കാൻ തയ്യാറാകുന്നില്ല. ഭഗവാനെയും ഭക്തനെയും ഒന്നായിക്കാണുന്ന ലോകത്തെങ്ങും കാണാത്ത തത്ത്വമസി എന്ന ആശയത്തിലേക്ക് അയ്യപ്പധർമം എത്തിക്കുമ്പോൾ എത്രപേരാണ് ഇന്ന് യഥാർഥ തീർഥാടകരായി ശബരിമലയിൽ എത്തുന്നതെന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഴൂർ തീർഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം, ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, ടി.കെ. രാജപ്പൻ, കെ.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033