Friday, April 18, 2025 11:13 pm

അന്താരാഷ്ട്ര പുരസ്കാരം ഐഎച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അന്താരാഷ്‌ട്ര അംഗീകാരമായ IEEE SIGHT ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് 2020 – 21 ചെങ്ങന്നൂർ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജിന് ലഭിച്ചു. കോവിഡ് കാലത്തെ മികവുറ്റ സംഭാവനകൾ പരിഗണിച്ചാണ് ഐഎച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ IEEE ചാപ്റ്ററിന്റെ SIGHT ഗ്രൂപ്പിന് ഈ അംഗീകാരം ലഭിച്ചത്. 4516 യു എസ് ഡോളറാണ് ഇതിനു സമ്മാനമായി ലഭിച്ചത്. IEEE ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് ചാപ്റ്ററിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ഈ സമ്മാന തുക ഉപയോഗിച്ചു വരികയാണ്.

കോളേജിൽ ആദ്യമായി ഗ്രാമീണ ഡിജിറ്റൽ ഹബ്ബ് IEEE SIGHT ഗ്രൂപ്പിന്റെ ഭാഗമായി പന്തളം കുളനട ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടികജാതി കോളനിയിലാണ് ഇത് നടപ്പിലാക്കുന്നത്. പന്തളം സിഎഫ്എല്‍റ്റിസി സെന്ററിലെ കോവിഡ് രോഗികൾക്ക് മരുന്നും, മറ്റവശ്യസാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി റോബോട്ട് നിർമ്മിച്ച് നൽകിയതും, ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സീതാലയം എന്ന പദ്ധതിയുമായി സഹകരിച്ചു ആരോഗ്യം, വിദ്യാഭ്യാസം, പുനഃരുജ്ജീവനം എന്നീ ലക്ഷ്യത്തിനായി For Her എന്ന പ്രോഗ്രാം നടപ്പിലാക്കിയതും ചെങ്ങന്നൂർ ജില്ലാ ഹോസ്പിറ്റലിന് വേണ്ടി അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന നൂതന റോബോട്ടിനെ തയാറാക്കി നൽകുന്നതും കോവിഡ് കാലത്തു ഓട്ടോമാറ്റിക് ഹാൻഡ് സാനിടൈസര്‍ നിർമ്മിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ വാക്സിനേഷൻ സെന്ററുകളിൽ നൽകിയതും പരിഗണിച്ചാണ് ഈ അവാർഡ് ലഭിച്ചത്.

ബാംഗളൂരിൽ ഒക്ടോബറിൽ നടന്ന IEEE യുടെ ഏഷ്യ പസഫിക് റീജിയന്റെ ഇന്റർനാഷണൽ കോൺഫെറൻസിൽ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോഡക്റ്റ് ഡെമോൺസ്‌ട്രേഷനിലും ഒന്നാം സ്ഥാനം IEEE യുടെ ചെങ്ങന്നൂർ ചാപ്റ്ററിനു ലഭിച്ചിരുന്നു. ആഫ്രിക്കയിൽ നടന്ന IEEE യുടെ ഗ്ലോബൽ മീറ്റിംഗിലും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് IEEE ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് ചാപ്റ്ററായിരുന്നു. എ.പി ജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 2020 ലെ മികച്ച NSS യുണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ അവാർഡുകളും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിനാണ് ലഭിച്ചത്. അതുപോലെ തന്നെ കോട്ടയം – ആലപ്പുഴ – ഇടുക്കി മേഖലയിലെ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനുള്ള എൻഎസ്എസ് അവാർഡും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റിനാണ് ലഭിച്ചത്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ഗ്രാന്റ് IEDC എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ “EARN WHILE YOU LEARN ” പദ്ധതിയുടെ ഭാഗമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സമ്മർ ഇന്റേൺഷിപ് പ്രോഗ്രാം കോളേജിൽ നടത്തിയിരുന്നു. പ്ലേസ്‌മെന്റിനു അർഹരായ 90% വിദ്യാർത്ഥികൾക്കും 2021 – 22 കാലയളവിൽ പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചിരിക്കുന്നു. 350 ഓളം വിദ്യാർത്ഥികൾക്കാണ് ഈ വർഷം പ്ലേസ്മെന്റ് ഓഫറുകൾക്ക് അർഹരായിട്ടുള്ളത്. കോളേജ് വിദ്യാർത്ഥികൾ ആരംഭിച്ച 10 ഓളം സ്റ്റാർട്ടപ്പുകളിലായി 50 ഓളം വിദ്യാർത്ഥികൾക്ക് ഇതിനുപുറമെ ജോലി ലഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സംരംഭകത്വ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളാ സ്റ്റാർട്ട്അപ്പ് മിഷനും ഐ ഇ ഡി സി കളും ചേർന്ന് നടത്തിയ Ideafest എന്ന പദ്ധതിയിൽ ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി. കേരളാ സ്റ്റാർട്ട്അപ്പ് മിഷനും, ഐ ഇ ഡി സി കേരളയും ചേർന്ന് നടത്തുന്ന ഇന്നോവേറ്റേഴ്‌സ് പ്രീമിയർ ലീഗിൽ ഐ ഇ ഡി സി ബൂട്ട് ക്യാമ്പ് ചെങ്ങന്നൂർ എൻജിനീയറിങ് കോളേജ് ദക്ഷിണ മേഖലയിലും ആലപ്പുഴ ജില്ലയിലും മികച്ച പ്രകടനത്തിനുള്ള അവാർഡ് കരസ്ഥമാക്കി. IEEE Power and Energy Society-യും Humanitrian Activity Committee-യും ചേർന്ന് നടത്തിയ പ്രോജെക്ട് ഡെവലപ്മെന്റിന്റെ മത്സരത്തിൽ ജേതാക്കളായി ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് ടീമുകളിൽ ഒന്ന് കോളേജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂരിലെ വിദ്യാർത്ഥികളുടേതാണ്.

GitHub-ന്റെ ആഗോളതലത്തിൽ നടത്തിയ ക്യാമ്പസ് എക്സ്പേർട്ട് പ്രോഗ്രാമിൽ കേരളത്തിൽ നിന്നും ഏക പ്രതിനിധിയായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിലെ മൂന്നാം വർഷ വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെട്ടു. Microsft-ന്റെ MLSA പ്രോഗ്രാമിലേക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിലെ മൂന്നാം വർഷ വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തിൽ കലാലയങ്ങളെ കേന്ദ്രീകരിച്ചു IIT Madras നടത്തിയ സംരംഭക വികസന പദ്ധതിയിൽ കേരളത്തെ പ്രതിനിധികരിച്ചു ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ കേരള വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന Entrepreneurship Development Club (ED Club) ലെ വിദ്യാർത്ഥി പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. തുടർന്ന് കോളേജിനെ ഒരു സംരംഭകത്വ സൗഹൃദ സ്ഥാപനമായി അംഗീകരിച്ചു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...